മിച്ച നടി രജീഷ വിജയന്‍;മികച്ച നടന്‍ വിനായകന്‍

തിരുവനന്തപുരം: 47 ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മിച്ച നടി രജീഷ വിജയന്‍, മികച്ച നടന്‍ വിനായകന്‍(ചിത്രം കമ്മട്ടിപ്പാടം). വിധു വിന്‍സെന്റിന്റെ മാന്‍ ഹോള്‍ മികച്ച ചിത്രം. മികച്ച സംവിധായിക വിധു വിന്‍സെന്റ്.  മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം) ഗാനരചയിതാവ്: ഒ. എൻ.വി. (കംബോജി). മികച്ച രണ്ടാമത്തെ ചിത്രം സന്തോഷ്‌ ബാബു സേനന്‍ സതീഷ്‌ ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ പാതയാണ്.

കലാമൂല്യവും ജനപ്രിയതയും ഉള്ള ചിത്രമായി മാഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. ദിലീഷ് പോത്തനാണ് സംവിധായകന്‍. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചത്. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍ (കാംബോജി)  ഗായകനായി സൂരജ് സന്തോഷും (ഗപ്പി) ഗായികയായി കെ എസ് ചിത്രയും തെരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡുകള്‍

മികച്ച നടന്‍: വിനായകന്‍,മികച്ച നടി: രജിഷ വിജയന്‍, മികച്ച ചിത്രം: മാന്‍ഹോള്‍,  മികച്ച സ്വഭാവ നടന്‍: മണികഠ്ണന്‍, മികച്ച സ്വഭാവ നടി: കാഞ്ചന ,മികച്ച സംവിധായിക: വിധു വിന്‍സെന്റ് ,മികച്ച സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍ (കാംബോജി) ,മികച്ച ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴികള്‍..ഗപ്പി),മികച്ച ഗായിക: ചിത്ര(കാംബോജി), മികച്ച ഗാനരചയിതാവ്: ഒ.എന്‍.വി(കാംബോജി), മികച്ച ബാലതാരം: ചേതന്‍(ഗപ്പി) ,മികച്ച കഥ:സലീം കുമാര്‍(കറുത്ത ജൂതന്‍), മികച്ച തിരക്കഥ: ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം), പശ്ചാത്തല സംഗീതം:വിഷ്ണു വിജയന്‍.

Related Articles