കേരളത്തില്‍ ഉച്ചയോടെ 50% പേരും വോട്ട് ചെയ്തു; ഉത്തരകേരളത്തില്‍ കനത്ത പോളിങ്ങ്

6 copyതിരു : കേരളത്തില്‍ ഉച്ചക്ക് മുമ്പ് കനത്ത പോളിങ്ങ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഉച്ചക്ക് മുമ്പ് പകുതിയിലധികം പേര്‍ വോട്ട് ചെയ്യുന്നത്. ദേശീയതലത്തില്‍ 33 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

വടക്കന്‍ കേരളത്തിലാണ് കനത്ത പോളിങ്ങ്. കണ്ണൂര്‍ ജില്ലയിലെ തളിപറമ്പില്‍ 58 ശതമാനം പേരും, മട്ടന്നൂരില്‍ 54 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കാസര്‍കോഡാണ് ചരിത്രം തിരുത്തി കുറിക്കുന്നത്. ഇടതു കേന്ദ്രങ്ങളായ തൃക്കരിപ്പൂരും, പയ്യന്നൂരും 60 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്ത് കഴിഞ്ഞു.
മലപ്പുറം ജില്ലയില്‍ 50 ശതമാനത്തില്‍ താഴെയാണ് പോളിങ്ങ്. കൊല്ലം, ആലപ്പുഴ, ചാലക്കൂടി കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.