Section

malabari-logo-mobile

സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വ...

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. അതിനാല്‍ ഇവിടുത്തെ വിജയം ഭരണത്തില്‍ നിര്‍ണായകമാണ്.

sameeksha-malabarinews

തിരുവനന്തപുരത്തെ പാപ്പനംകോട് വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇരുമുന്നണികളേക്കാളും ബിജെപിക്കാണ് നിര്‍ണായകം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്. ഇവിടെ വിജയം ആവര്‍ത്തിക്കേണ്ടത് പാര്‍ട്ടിക്ക് അഭിമാന പ്രശ്‌നമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!