Section

malabari-logo-mobile

കേരള തീരത്തിന്‌ ഭീഷണി ഉയര്‍ത്തി നിലോഫര്‍ ചുഴലിക്കാറ്റ്‌

HIGHLIGHTS : ന്യൂഡല്‍ഹി: ഹുദ്‌ഹുദിന്‌ ശേഷം ഇന്ത്യന്‍ തീരങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും നിലോഫര്‍ ചുഴലികാറ്റ്‌ എത്തുന്നു. മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, ഗുജറാത്ത്‌ സം...

Untitled-1 copyന്യൂഡല്‍ഹി: ഹുദ്‌ഹുദിന്‌ ശേഷം ഇന്ത്യന്‍ തീരങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും നിലോഫര്‍ ചുഴലികാറ്റ്‌ എത്തുന്നു. മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, ഗുജറാത്ത്‌ സംസ്ഥാന സര്‍ക്കാരിന്‌ ദേശീയ ദുരന്ത നിവാരണസേനയുടെ മുന്നറിയിപ്പ്‌. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗുജറാത്ത്‌ തീരങ്ങളില്‍ കാറ്റ്‌ ശക്തമാകുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തില്‍ വന്‍ നാശനഷ്‌ടം ഉണ്ടാകുമെന്ന ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. ശക്തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നും, മീന്‍പിടുത്തക്കാര്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌.

കേരളത്തെ ബാധിക്കില്ലെങ്കിലും കേരളാതീരത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കേരള തീരത്ത്‌ രൂപമെടുത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ തുലാവര്‍ഷം ശക്തമായി പെയ്യാനിടയാക്കിയ ന്യൂനമര്‍ദ്ദമാണ്‌ നിലോഫര്‍ ചുഴലികാറ്റായി മാറിയിരിക്കുന്നത്‌. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലികാറ്റായി രൂപപ്പെടുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

sameeksha-malabarinews

അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറ്‌ ദിശയിലേക്ക്‌ ചുഴലികാറ്റ്‌ വീശുമെന്നാണ്‌ മുന്നറിയിപ്പ്‌.ഗുജറാത്ത്‌ തീരത്തു നിന്നും 72 മണിക്കൂറിനുള്ളില്‍ പാകിസ്‌താന്‍ തീരങ്ങളിലേക്കും കാറ്റ്‌ വീശും. കറാച്ചി തീരത്തേക്കും കടക്കുന്ന കാറ്റിനെതിരെ പാകിസ്ഥാനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കാറ്റിനൊപ്പം ശക്തമായ മഴയുണ്ടാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കുന്നു.
അടുത്ത രണ്ട്‌ ദിവസങ്ങള്‍ക്കകം ദക്ഷിണ പശ്ചിമ ഗുഗറാത്തിലെ നാലിയ, ദക്ഷിണ കറാച്ചി തീരങ്ങളില്‍ നിലോഫര്‍ എത്തുമെന്നാണ്‌ സൂചന. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ്‌ ക്രമേണ ശക്തയാര്‍ജ്ജിക്കും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ്‌ നിര്‍ദ്ദേശം. ഗുജറാത്ത്‌ തീരങ്ങളില്‍ നിന്ന്‌ മത്സ്യബന്ധനത്തിനായി കടലില്‍ പോയവരോട്‌ തിരിച്ചു വരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഇ#ൗ മാസം ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച ഹുദ്‌ഹുദ്‌ ചുഴലികാറ്റില്‍ വന്‍ നാശനഷ്‌ടമാണുണ്ടായത്‌. അതേസമയം 70 കോടിയുടെ നാശനഷ്‌ടം ഇരുസംസ്ഥാനങ്ങളിലുമുണ്ടായതായാണ്‌ കണക്കുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!