Section

malabari-logo-mobile

കേരള തീരത്ത്‌ സ്വെല്‍ വേവ്‌ ആഞ്ഞടിക്കാന്‍ സാധ്യത;തീരം ആശങ്കയില്‍

HIGHLIGHTS : തിരു: കേരള തീരത്ത്‌ രണ്ടര മീറ്റര്‍ ഉയരത്തില്‍ സ്വെല്‍ വേവ്‌ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌. വിഴിഞ്ഞം മുതല്‍ കാസര്‍കോഡ്‌ വരെയ...

sea-waves copyതിരു: കേരള തീരത്ത്‌ രണ്ടര മീറ്റര്‍ ഉയരത്തില്‍ സ്വെല്‍ വേവ്‌ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌. വിഴിഞ്ഞം മുതല്‍ കാസര്‍കോഡ്‌ വരെയുള്ള തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അതുകൊണ്ടുതന്നെ മത്സ്യബന്ധനത്തിന്‌ പോകുന്നവരോടും വിനോദ സഞ്ചാരികളോടും കടലില്‍ പോകരുതെന്ന്‌ നിര്‍ദേശമുണ്ട്‌.

ബുധനാഴ്‌ച രാത്രിവരെയുള്ള സമയങ്ങളില്‍ ഏതു നിമിഷത്തിലും ഈ ഭീമന്‍ തിരമാലകള്‍ കേരള തീരത്ത്‌ ആഞ്ഞടിക്കാം. സമുദ്ര നിരപ്പില്‍ നിന്ന്‌ 1.8 മീറ്റര്‍ മുതല്‍ 2.4 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്‌.

sameeksha-malabarinews

4000 മുതല്‍ 5000 കിലോമീറ്റര്‍ അകലെ പുറംകടലില്‍ ചുഴലിക്കാറ്റുമൂലം ഉണ്ടാകുന്ന തിരമാലകള്‍ ഒരു മേഖലയില്‍ നിന്നും മറ്റൊരു മേഖലയിലേക്ക്‌ പ്രവഹിച്ചെത്തുമ്പോള്‍ വന്‍ തിരമാലകാളായി മാറുന്നു. അതാണ്‌ സ്വെല്‍ വേവ്‌ തിരമാലകള്‍. കൊല്ലം പ്രദേശത്ത്‌ ഈ തിരമാലകള്‍ ഇതിനുമുപും ഉണ്ടായിട്ടുണ്ട്‌. ആഴക്കടലിന്റെ ഉപരിതലത്തില്‍ ചുഴലിക്കാറ്റ്‌ അടിക്കുന്നതോടെ തിരമാലകളുടെ ഊര്‍ജം കൂടുകയും തീരത്ത്‌ ആഞ്ഞടിക്കുകയും ചെയ്യുന്നു. കാറ്റുമൂലം പ്രവഹിക്കുന്ന തിരമാലകള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്‌ തീരത്തെത്തുന്നത്‌. അതുകൊണ്ടുതന്നെ അത്തരം തിരമാലകള്‍ക്ക്‌ ശക്തി കൂടുതലായിരിക്കും ഇതുകൊണ്ടു തന്നെ ഇത്‌ കടല്‍ക്ഷോഭത്തിന്‌ സാധ്യയുണ്ടെന്നാണ്‌ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!