Section

malabari-logo-mobile

സംഘപരിവാര്‍ ഭീഷണി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ എത്തി

HIGHLIGHTS : മംഗളൂരു: സംഘപരിവാര്‍ ഭീഷണി അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മലബാര്‍ എക്‌സ്പ്...

മംഗളൂരു: സംഘപരിവാര്‍ ഭീഷണി അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ യാത്ര തിരിച്ചത്. രാവിലെ 10.30 ഓടെ മംഗളൂരുവിലെത്തി. മുഖ്യമന്ത്രിയെ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഇവിടെ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ന് ഇവിടെ രണ്ടുചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പകല്‍ 11ന് കന്നട ദിനപത്രമായ വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം പിണറായി നിര്‍വഹിക്കും. ഉച്ചയ്ക്ക് ശേഷം മതസൌെഹാര്‍ദ സന്ദേശമുയര്‍ത്തി സിപിഐ എം സംഘടിപ്പിക്കുന്ന ഐക്യതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യും.

sameeksha-malabarinews

അതിനിടെ മുഖ്യമന്ത്രിയെ തടയുമെന്ന തീരുമാനത്തിൽ നിന്ന്​ സംഘപരിവാർ പിന്മാറി. മുഖ്യമന്ത്രിയെ തടയില്ലെന്ന് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. അതേസമയം പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച്​ മംഗളൂരുവിൽ ബിജെപിയും സംഘപരിവാറും ആഹ്വാനം ചെയ്​ത ഹർത്താൽ പുരോഗമിക്കുകയാണ്​. സംഘപരിവാറി​െൻറ ഭീഷണിയുടെ പശ്​ചാത്തലത്തിൽ മംഗളൂരുവിൽ പൊലീസ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. പിണറായി പ​െങ്കടുക്കുന്ന പരിപാടികളെ നിരോധനാജ്​ഞയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!