Section

malabari-logo-mobile

ഫെബ്രുവരി 25 മുതല്‍ അനിശ്ചിതകാല ബസ് സമരം

HIGHLIGHTS : കോഴിക്കോട്: വേതന വര്‍ധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല ബസ് സമരം ആഹ്വാനം ചെയ്തു. ഫെബ്രുവരി 25

download copyകോഴിക്കോട്: വേതന വര്‍ധനവ് ആവശ്യപ്പെട്ട് ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല ബസ് സമരം ആഹ്വാനം ചെയ്തു. ഫെബ്രുവരി 25 മുതലാണ് സമരം ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

ബസ് ജീവനക്കാരുടെ കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തിലാണ് സമരം. അമ്പത് ശതമാനം വേതന വര്‍ധനവ് വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അനിശ്ചിത കാല ബസ് സമരത്തെ കുറിച്ച് ഗതാഗത മന്ത്രിയടക്കമുള്ളവരെ അറിയിച്ചതാണെന്ന് ബസ് തൊഴിലാളികള്‍ അറിയിച്ചു.

sameeksha-malabarinews

ഉടമകളുമായി ഒമ്പതുമാസമായി വേതനവര്‍ധനവിനായുള്ള ചര്‍ച്ചകളും തെളിവെടുപ്പും നടക്കുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് സമരം. അഞ്ച് വര്‍ഷമായി വേതനം പുതുക്കിയിട്ടില്ലെന്നും ജീവനക്കാരെ ബസ് ഉടമകള്‍ പിഴിയുകയാണെന്നും കോര്‍ഡിനേഷന്‍ സമിതി ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!