ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് ഇന്ന് ചേര്‍ന്ന ബസുടമകളുടെ യോഗം വിലയിരുത്തി. ഇതെ തുടര്‍ന്നാണ് നാളെ മുതല്‍ സമരം നടത്താന്‍ ബസ്സുടമകള്‍ തീരുമാനിച്ചിരിക്കുന്നത്. 19 ാം തിയ്യതി മുതല്‍ സെക്രട്ടരിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹര സമരം നടത്തുമെന്നും പ്രൈവെറ്റ് ഓണേഴ്‌സ് അസേസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

യാത്രക്കാരിൽ 60 ശതമാനം വിദ്യാർത്ഥികളായിരിക്കെ അവരുടെ നിരക്ക് കൂട്ടാതെ നിരക്ക് വർധനവ് അംഗീകരിക്കാനാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണസഷന്‍ അനുവദിക്കുമ്പോള്‍  അതിന് തത്തുല്യമായ ആനുകൂല്യം സര്‍ക്കാര്‍ നല്‍കണം മിനിമം ചാര്‍ജ് 14 രൂപയാക്കിയാലും ബസുകള്‍ നഷ്ടത്തിലാണ്. വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ കണ്‍സഷന്‍ അനുവദിക്കേണ്ടെന്ന് യോഗത്തില്‍ തീരുമാനമെടുത്തതായും ബസ് ഓണേഴ്സ്  അസേസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.