ബജറ്റില്‍ മലപ്പുറം; പരപ്പനങ്ങാടി-ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലത്തിന്‌ 10 കോടി

Story dated:Friday July 8th, 2016,07 35:pm
sameeksha sameeksha

Untitled-1 copyതിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. നേരത്തേ പ്രഖ്യാപിച്ചതുപോലെ തന്നെ ജനക്ഷേമ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അധികവും പ്രധാന്യം നല്‍കിയത്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷിക രംഗം, ശുചിത്വം, ഊര്‍ജം ഉള്‍പ്പെടെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയും പ്രത്യേക പദ്ധതികള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബജറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞുവെന്ന് തോമസ് ഐസക് പറഞ്ഞു. രണ്ട് മണിക്കൂര്‍ 58 മിനിട്ട് നീണ്ടു നിന്നതായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് അവതരണം.

ബജറ്റില്‍ മലപ്പുറം

* പരപ്പനങ്ങാടി ചേളാരി റോഡിലെ- ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം 10 കോടി
* നാളികേര അഗ്രോപാര്‍ക്ക്‌ * കാലിക്കറ്റ്‌ സര്‍വകലാശാലയ്‌ക്ക്‌ 23.5 കോടി * മലയാള സര്‍വകലാശാലയ്‌ക്ക്‌ 7.65 കോടി * പൊന്നാനി നഗരസഭയ്‌ക്കും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക്‌ തുക * മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ പേരില്‍ ജില്ലാ കേന്ദ്രത്തില്‍ കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയം * തിരൂരിലെ തുഞ്ചന്‍ സ്‌മാരക ട്രസ്റ്റിന്റെ വാര്‍ഷിക ഗ്രാന്റ്‌ 30 ലക്ഷമായി വര്‍ധിപ്പിച്ചു * പി. മൊയ്‌തീന്‍കുട്ടി മള്‍ട്ടിപര്‍പ്പസ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം * എടപ്പാള്‍ ഗവ. എച്ച്‌.എസ്‌.എസ്‌ ലും നിലമ്പൂരും മിനി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും * തിരുനാവായ -തവനൂര്‍ പാലം 50 കോടി * എടപ്പാള്‍ ഫ്‌ളൈഓവര്‍ 20 കോടി * മക്കരപറമ്പ്‌ ബൈപാസ്‌ 10 കോടി * നിലമ്പൂര്‍ ബൈപാസ്‌ 100 കോടി * തിരൂര്‍ – കടലുണ്ടി റോഡ്‌ 15 കോടി * കോട്ടക്കല്‍ – കോട്ടപ്പടി റോഡ്‌ 10 കോടി * നിലമ്പൂര്‍ നായാടംപൊയില്‍ റോഡ ്‌ 15 * പൊന്നാനി തീരദേശ കര്‍മ റോഡ്‌ 30 കോടി * മഞ്ചേരി – ഒലിപ്പുഴ റോഡ്‌ 10 കോടി * പൊന്നാനി തുറമുഖം ചരക്കു ഗതാഗതത്തിനപ്പുറം യാത്രയ്‌ക്കും സജ്ജമാക്കുന്നതിന്‌ തുക * കെ.എസ്‌.ഐ.ഡി.സിയുടെ കീഴിലുള്ള ജില്ലയിലെ ഇന്‍ഡസ്‌ട്രിയല്‍ ഗ്രോത്ത്‌ സെന്ററുകളുടെ വികസനത്തിന്‌ തുക * പൊന്നാനി ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റി റോഡ്‌, ജലഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം, വേസൈഡ്‌ അമിനിറ്റീസ്‌ എന്നിവയൊരുക്കും.