Section

malabari-logo-mobile

കേരള ബജറ്റ് 2014 – 15; അവശ്യസാധനങ്ങള്‍ക്ക് വില കൂടും

HIGHLIGHTS : തിരു : പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം ധനകാര്യ മന്ത്രി കെഎം മാണി നിയമസഭയില്‍ അവതരിപ്പിക്കുന്നു. കെഎം മാണിയുടെ പന്ദ്രണ്ടാമത്തെ ബജറ്റ...

KM-Maniതിരു : പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം ധനകാര്യ മന്ത്രി കെഎം മാണി നിയമസഭയില്‍ അവതരിപ്പിക്കുന്നു. കെഎം മാണിയുടെ പന്ദ്രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. കേരളത്തെ കാര്‍ഷിക ഹൈടെക് ആക്കുന്നത് ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രിയ പദ്ധതികളുമായാണ് കെഎംമാണി ബജറ്റ് അവതരിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് 90 ശതമാനം പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി, ഹൈടെക് കൃഷി 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, പോളി ഹൗസ് കൃഷിക്ക് 90 ശതമാനം വായ്പ തുടങ്ങിയവയാണ് ബജറ്റിലെ കാര്‍ഷിക പ്രിയ പ്രഖ്യാപനങ്ങള്‍.

ചെറുകിട കര്‍ഷക കുടുംബത്തിലെ കര്‍ഷക വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, 2 ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവയും ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ്.
കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി
കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി. 25 വിളകളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അരോഗ്യ ഇന്‍ഷുറന്‍സ്.
പെണ്‍കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്

sameeksha-malabarinews

ചെറുകിട കര്‍ഷകരുടെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ലാപ് ടോപ്പ് നല്‍കും. ഇതിനായി 10 കോടി രൂപ മാറ്റിവെക്കും. കുടുംബത്തിലെ ഗൃഹനാഥന്‍ മരണമടഞ്ഞാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടത്തിന്റെ പകുതി സര്‍ക്കാര്‍ ഏറ്റെടുക്കും.

ഹൈടെക് കൃഷിക്ക് പ്രോല്‍സാഹനം

ഹൈടെക് കൃഷി രീതിയില്‍ സൗജന്യ പരിശീലനത്തിന് പദ്ധതി. ഹൈടെക് കൃഷിക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. അഗ്രിമിഷന്‍ രൂപികരിക്കും. പോളിഹൗസ് കൃഷിക്ക് 90 ശതമാനം വായ്പ. വിപണനത്തിന് കാര്‍ഷിക സഹകരണ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കും.

വനിതകളുടെ സ്വയം സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം
സ്വയം സംരംഭത്തിന് താല്‍പര്യമുള്ള വനിതകള്‍ക്ക് പ്രോല്‍സാഹനം. കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സ്വയം സംരംഭത്തിന് അഞ്ച് ശതമാനം ഗ്രേസ്മാര്‍ക്ക് നല്‍കും. കുടംബശ്രീ വഴി ഏകോപിപ്പിക്കും. വനിതാ സ്വയംസംരംഭങ്ങള്‍ക്ക് 80 ശതമാനം വായ്പ അനുവദിക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതേ്യക പദ്ധതി
മത്സ്യ തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ 100 കോടി രൂപ. മത്സ്യവിപണന കേന്ദ്രങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കും. കോര്‍പറേഷന് 4 ലക്ഷവും മുന്‍സിപാലിറ്റികള്‍ക്ക് 3 ലക്ഷവും പഞ്ചായത്തുകള്‍ക്ക് 2 ലക്ഷവും അനുവദിക്കും.

അനാഥക്കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

അനാഥരായ വിദ്യാര്‍ത്ഥികളുടെ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

ഇ ഗവേണന്‍സില്‍ കൂടുതല്‍ സേവനങ്ങള്‍

ഈ ഗവേണന്‍സില്‍ 400 സേവനങ്ങള്‍ കൂടി ലഭ്യമാക്കും. കൂടുതല്‍ അക്ഷയ സെന്ററുകള്‍ തുടങ്ങും.

ജലസംഭരണ പദ്ധതികള്‍ക്ക് സഹായം
ചെറുകിട ജലസംഭരണ പദ്ധതികള്‍ക്ക് പ്രോത്സാഹനം. തദ്ദേശതലത്തില്‍ ധനസഹായം അനുവദിക്കും. മണ്ണ്, ജലസംരക്ഷണത്തിന് 73 കോടി രൂപ അനുവദിക്കും.

അടക്ക കര്‍ഷകര്‍ക്ക് 10 കോടി രൂപ

കാസര്‍ക്കോട്ടെ അടക്ക കര്‍ഷകര്‍ക്ക് 10 കോടി രൂപ അനുവദിക്കും. കാസര്‍ക്കോട്ടെ തന്നെ ബ്രീഡര്‍ ഫാമിന് 55 കോടി രൂപ നല്‍കും.

ഗ്രാമവികസനത്തിന് 617 കോടി

കാര്‍ഷിക മേഖലക്ക് 964 കോടി രൂപ. ഗ്രാമവികസനത്തിന് 617 കോടി രൂപ അനുവദിക്കും.

പാവപ്പെട്ടവര്‍ക്ക് ചികില്‍സാ സഹായം

വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ രോഗികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം.

തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി രൂപ

തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി രൂപ. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി 10 കോടി രൂപ മാറ്റിവെക്കും.

ശുദ്ധജലവിതരണം, മാലിന്യ നിര്‍മാര്‍ജനം

ശുദ്ധജലവിതരണത്തിനും, മാലിന്യ നിര്‍മാര്‍ജനത്തിനുമായി 774 കോടി രൂപ അനുവദിക്കും. തൊടുപുഴയില്‍ ഇറിഗേഷന്‍ മ്യൂസിയം തുടങ്ങും.
വൈദ്യുത വിതരണ മേഖലക്ക് 317 കോടി

വൈദ്യുത വിതരണ മേഖലക്ക് 317 കോടി രൂപ. കയര്‍ വ്യവസായത്തിന് 116 കോടി രൂപ. കശുവണ്ടി വികസന കോര്‍പ്പറേഷന് 28 കോടി രൂപ.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം
5 നഗരങ്ങളില്‍ രാത്രികാല വാസ കേന്ദ്രങ്ങള്‍ തുടങ്ങും ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.

1000 കിലോമീറ്റര്‍ പുതിയ റോഡ്

ഗ്രാമീണ മേഖലയില്‍ 1000 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കും.

കെഎസ്ആര്‍ടിസിക്ക് 150 കോടി

കെഎസ്ആര്‍ടിസിക്ക് പ്രതേ്യക സഹായം 150 കോടി രൂപ. വിനോദ സഞ്ചാര മേഖലക്ക് 206 കോടി രൂപ.

സ്മാര്‍ട് ക്ലാസ് റൂം പദ്ധതിക്ക് 50 ലക്ഷം

സ്‌കൂളുകളില്‍ സ്മാര്‍ട് ക്ലാസ് റൂം പദ്ധതിക്ക് 50 ലക്ഷം രൂപ. പാലക്കാട് ഐഐടിക്കായി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഊര്‍ജ്ജമേഖലക്ക് 1370 കോടി രൂപ

വൈദ്യുത വിതരണത്തിന് 317 കോടി രൂപ. പുതിയ ലൈനുകള്‍ക്ക് 240 കോടി രൂപ വകയിരുത്തും.

വിദ്യാഭ്യാസ മേഖലക്ക് 879 രൂപ
കമ്യൂണിറ്റി കോളേജിന് പ്രതേ്യക സഹായം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കും.

ബിനാലെക്ക് 2 കോടി

ബിനാലെക്ക് 2 കോടി തൂപ അനുവദിക്കും.

ആരോഗ്യമേഖലക്ക് 629 കോടി രൂപ

കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങും. വന്ധ്യത ചികില്‍സക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 10 കോടി രൂപ. കുട്ടികളുടെ ആരോഗ്യത്തിനായി ആരോഗ്യകിരണം പദ്ധതി.

നിര്‍ഭയ കേരളം സുരക്ഷിത കേരളം

സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതിക്ക് 7 കോടി രൂപ വകയിരുത്തും.

പട്ടികജാതി പട്ടിക വര്‍ഗ വികസനം

പട്ടികജാതി വികസനത്തിന് 469 കോടി രൂപ. പട്ടിക വര്‍ഗ വികസനത്തിന് 1034 കോടി രൂപ. വീടില്ലാത്ത 1000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാന്‍ രണ്ടരക്കോടി രൂപ മാറ്റിവെക്കും.

പെന്‍ഷനില്‍ വര്‍ദ്ധനവ്

കര്‍ഷക പെന്‍ഷന്‍ 500 ല്‍ നിന്ന് 600 രൂപയാക്കി.
അഗതി പെന്‍ഷന്‍ 700 ല്‍ നിന്ന് 800 രൂപയാക്കി.
വികലാംഗ പെന്‍ഷന്‍ 700 ല്‍ നിന്ന് 800 രൂപയാക്കി.
80 ശതമാനത്തില്‍ കൂടുതല്‍ വികലാംഗരായവരുടെ പെന്‍ഷന്‍ 1000 ത്തില്‍ നിന്ന് 1100 രൂപയാക്കി.
50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകളുടെ പെന്‍ഷന്‍ 700 ല്‍ നിന്ന് 800 രൂപയാക്കി.

ഡയാലിസിസ് ധനസഹായം വര്‍ദ്ധിപ്പിച്ചു.
വൃക്കരോഗികള്‍ക്കുള്ള ധനസഹായം 900 ത്തില്‍ നിന്ന് 1100 രൂപയാക്കി.
ക്ഷയരോഗികള്‍ക്കുള്ള സഹായം 800 ല്‍ നിന്ന് 1000 രൂപയാക്കി.
കുഷ്ഠം, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സഹായവും 800 ല്‍ നിന്ന് 1000 രൂപയാക്കി.

വാഹനങ്ങള്‍ക്ക് വില കൂടും

വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. ബൈക്കുകള്‍ക്കും, കാറുകള്‍ക്കും വില കൂടും.

വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി

എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ഒറ്റത്തവണ നികുതി. വാഹനങ്ങള്‍ക്ക് നികുതി അടക്കാന്‍ ഇ പെയ്‌മെന്റ് സംവിധാനം.

ഓട്ടോ, ടാക്‌സി നിരക്ക് കൂടും

മോട്ടോര്‍ വാഹനങ്ങള്‍ക്ക് അധികനികുതി. ഓട്ടോ ടാക്‌സി നിരക്ക് കൂടും. ഓട്ടോകള്‍ക്ക് ലംപ്‌സം നികുതി. പഴയ ഓട്ടോകള്‍ക്കും ബാധകം.

വാഹനങ്ങള്‍ക്ക് അധിക നികുതി

വാഹന നികുതിയില്‍ 7 മുതല്‍ 33 ശതമാനം വരെ നികുതി വര്‍ദ്ധന. ചെറിയ കാറുകള്‍ക്ക് 12 ശതമാനം നികുതി.

മദ്യത്തിന് വില കൂടും

സംസ്ഥാനത്ത് മദ്യവില ഉയരും. 400 രൂപയോ അധിലധികമോ വിലയുള്ള വിദേശ മദ്യത്തിന് 10 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു.

തുണിത്തരങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ചു.

തുണിത്തരങ്ങളുടെ നികുതി രണ്ട് ശതമാനം വര്‍ദ്ധിപ്പിച്ചു.

ഭക്ഷ്യ എണ്ണയുടെ വില കൂടും

വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യഎണ്ണയുടെ വില കൂടും. നികുതി ഒന്നില്‍ നിന്ന് 5 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്.

യുപിഎസ്, ഇന്‍വെര്‍ട്ടര്‍ വില കൂടും

യുപിഎസ്, ഇന്‍വെര്‍ട്ടര്‍ വില കൂടും, അലുമിനിയം പാനല്‍ എന്നിവയുടെ വില കൂടും.

ഫ്‌ളാറ്റ് വാടക നിരക്ക് കൂടും

ഫ്‌ളാറ്റുകളിലെ വാടക നിരക്ക് കൂടും. വാടകക്ക് നല്‍കുന്ന ഫ്‌ളാറ്റുകളുടെ നികുതി 12.5 ശതമാനമായി വര്‍ദ്ധിപ്പിക്കും.

വില കുറയുന്നവ

ലഡു, ജിലേബി, ഹല്‍വ, മൈദ, ഗോതമ്പ് പൊടി, ഉഴുന്നുപൊടി, തവിട് വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന സോപ്പ് കപ്പലുകളിലെ ഫര്‍ണസ് ഓയില്‍, റബര്‍ സ്‌പ്രേ ഓയില്‍.

കെട്ടിട നിര്‍മ്മാണച്ചെലവ് കൂടും

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില കൂടും.

തോട്ടം നികുതിയില്‍ നിന്ന് ഒഴിവാക്കി.

കുരുമുളക്, കവുങ്ങ്, തെങ്ങ് കര്‍ഷകരെ തോട്ടം നികുതിയില്‍ നിന്ന് ഒഴിവാക്കി.

മെട്രോക്ക് നികുതിയിളവ്

കൊച്ചി മെട്രോ നിര്‍മ്മാണത്തിന് 250 കോടി രൂപ നികുതിയിളവ്

കെട്ടിട നികുതി ഇരട്ടിയാക്കി

കെട്ടിട നികുതിയും, ആഡംബര നികുതിയും ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. 70 കോടി രൂപയുടെ അധിക നികുതി വരുമാനം ലക്ഷ്യമിടുന്നു. ഈ തീരമാനം ധനകാര്യമന്ത്രി കെഎം മാണി ബജറ്റ് പ്രസംഗത്തില്‍ വായിച്ചില്ല.

 

 

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!