Section

malabari-logo-mobile

എക്‌സിറ്റ്‌ പോളിനും അഭിപ്രായ വോട്ടെടുപ്പിനും വിലക്ക്‌

HIGHLIGHTS : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മെയ്‌ 16 വൈകുന്നേരം 6.30 വരെ എക്‌സിറ്റ്‌ പോള്‍ സംഘടിപ്പിക്കുന്നതിനും പോള്‍ ഫലം അച്ചടി - ഇലക്ട്രോണിക മാധ്യമങ്ങ...

kerala-assembly-electionനിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മെയ്‌ 16 വൈകുന്നേരം 6.30 വരെ എക്‌സിറ്റ്‌ പോള്‍ സംഘടിപ്പിക്കുന്നതിനും പോള്‍ ഫലം അച്ചടി – ഇലക്ട്രോണിക മാധ്യമങ്ങള്‍ വഴിയും മറ്റു പ്രകാരത്തിലും പ്രകാശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം വിലക്കുളളതായി വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
വോട്ടെടുപ്പ്‌ പൂര്‍ത്തീകരിക്കുന്നതിന്‌ മുമ്പുളള 48 മണിക്കൂര്‍ കാലയളവില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ക്കും മറ്റു പോള്‍ സര്‍വേകള്‍ ഫലങ്ങളും ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതിനും ജനപ്രാധിനിധ്യ നിയമം 126(ഒന്ന്‌) (ബി) പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളതായി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. (വിജ്ഞാപന നമ്പര്‍: 1847/ഇഎല്‍4/2016 ഇലക്ഷന്‍ തിയതി 2016 ഏപ്രില്‍ രണ്ട്‌)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!