കേരളത്തിന്റെ തീരദേശഗ്രാമങ്ങള്‍ പട്ടിണിയില്‍

theeram4പരപ്പനങ്ങാടി : കേരളത്തില്‍ ആരും പട്ടിണികിടക്കില്ലെന്നു അഭിമാനത്തോടെ പറയാന്‍ വരട്ടെ കേരളതീരങ്ങള്‍ കടത്തു വറുതിയിലേക്ക് നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കരകാണാകടലില്‍ രാവും പകലും മത്സബന്ധനത്തിനായി പോകുന്ന മത്സ്യതൊഴിലാളികള്‍ വെറുംകയ്യോടെ മടങ്ങുന്ന കാഴ്ച മാസങ്ങളായി പതിവായിരിക്കുന്നു തീരത്ത് തീപുകയാത്ത കുടിലുകളുടെ എണ്ണം കൂടിവരുന്നു.

ജാതിയും മതവും പെണ്‍വാണിഭവും കസ്തൂരരംഗനും ചര്‍ച്ച് ചെയ്ത ലോകസഭാ തിരഞ്ഞെടുപ്പിന്റെ നാളുകളില്‍ യാതൊരു പരിഭവവും പറയാതെ ഉയര്‍ന്ന ജനാധിപത്യബോധം കാണിച്ച് ഉയര്‍ന്ന പോളിങ്ങ് ശതമാനം രേഖപ്പെടുത്തയ തീരദേശത്തെ ഈ ജനത അനുഭവിക്കുന്ന ഈ ദുരവസ്ഥ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

theeram 1സാധാരണഗതിയില്‍ മണ്‍സൂണ്‍ കഴിഞ്ഞ് കടുത്ത വേനല്‍ വരുന്നതിനിടെ സാമാന്യം ഭേദപ്പട്ട രീതിയില്‍ മത്സ്യസമ്പത്ത് കേരളതീരത്ത് ലഭിക്കാറുണ്ട്. എന്നാല്‍ മലബാറിലെ പ്രധാന മത്സ്യബന്ധനകേന്ദ്രങ്ങളിലൊന്നും ഇത്തരത്തിലൊരു വലിയ ചാകര ഈ സീസണില്‍ ഉണ്ടായിട്ടില്ല. വേനല്‍ കടുത്തതോടെ മത്സ്യങ്ങളുടെ അളവ് ഗണ്യമായി കുറയുകയായിരുന്നു.ഇതോടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രവല്‍കൃത വള്ളങ്ങളില്‍ കരിഞ്ചന്തയില്‍ മണ്ണണ്ണ വാങ്ങി കടലില്‍് പോകന്ന തൊഴിലാളി വെറുംകയ്യോടെ മടങ്ങുന്ന കാഴ്ച നിത്യസംഭവമായിരിക്കുകയാണ്.

ആഴക്കടല്‍ മത്സ്യബന്ധനത്തിനെത്തിയ വിദേശകപ്പലുകളുടെ കടന്നുവരവാണ് തങ്ങളുടെ ജീവിതം തകര്‍ത്തെറിയുന്നതിന് തുടക്കം കുറിച്ചതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇവര്‍ അത്യാധുനിക നിരീക്ഷണസംവിധാനങ്ങള്‍ ഉപയോഗിച്ച് കടലിലെ മത്സ്യസമ്പത്ത് ഊറ്റിയെടുക്കുകയാണ്. മത്സ്യത്തിന്റെ പ്രജനനകാലത്തുപോലും വിലക്കുകള്‍ ലംഘച്ച് മീന്‍പിടിക്കുന്ന ഇത്തരം ട്രോളറുകള്‍ ചത്ത മത്സ്യകുഞ്ഞുങ്ങളെ കടലിലേക്കു തന്നെ വലിച്ചെറിയുന്നു. ഈ സാഹചര്യത്തിലും ഈ വര്‍ഷത്തില്‍ ഇരുനൂറിലധികം വിദേശകപ്പലുകള്‍ക്കാണ് അറബിക്കടലില്‍ മത്സ്യബന്ധനത്തിനായി കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

theeram 1അടുത്തകാലത്ത് പ്രധാന ഭീഷണിയായി ഉയര്‍ന്നുവന്നിരിക്കുന്നത് കടലിലേക്ക് മനുഷ്യന്‍ തള്ളുന്ന പ്ലാസ്റ്റിക്് മാലിന്യങ്ങളാണ്. സാധാരണ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് ഇരുപത്തിഅഞ്ചോളം കിലോമീറ്റര്‍ ഉള്ളിലേക്ക് പോകാറുണ്ട്.കരയില്‍ നിന്ന് നേരി്ട്ടും പുഴകള്‍വഴിയും തള്ളുന്ന മാലിന്യങ്ങള്‍ ഈ മേഖലയിലാകെ ഒഴികുനടക്കുകയാണ്. ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കവറുകളാണത്രെ കടലിലൂടെ ഒഴുകി നടക്കുന്നത്. പലപ്പോഴും നീരൊഴുക്കിന്റെ ദിശക്കനുസരിച്ച് നൂറ്കണക്കിന് മീറ്റര്‍ നീളുമുള്ള വലിയ മാലിന്യകൂമ്പാരങ്ങള്‍ കടലില്‍ പ്രത്യക്ഷപ്പെടാറുണ്ടെത്രെ. ഇവ മത്സ്യങ്ങളെ തീരത്തുനിന്ന് അകറ്റുന്നുണ്ടെന്നാണ് മത്സ്യതൊഴിലാളികളുടെ നിഗമനം.

കൂടാതെ കാലാവസ്ഥ വ്യതിയാനം മൂലം തീരത്തെ കടലില്‍ ചൂട് വര്‍ദ്ധിച്ചത് മത്തി, അയല തുടങ്ങിയ മത്സ്യക്കുട്ടങ്ങള്‍ കേരളതീരം വിടാന്‍ കാരണമാകുന്നുവെന്നും കരുതപ്പെടുന്നു. ഏത് സീസണിലും ഉണ്ടാകുന്ന മത്തിയെ കേരളത്തിലെ മത്യസതൊഴിലാളികള്‍ തങ്ങളുടെ മക്കളെ പോറ്റുന്ന മത്സ്യമായാണ് കാണുന്നത്. മറ്റൊരു ചുഷണം വളമുണ്ടാക്കുന്നതിന് പൊടിക്കാനായി ചെറുമത്സ്യങ്ങളെ വ്യാപകമായി ബോട്ടുകള്‍ ഊറ്റുന്നതാണ്. .

ഇതിനെല്ലാം പുറമെ കനത്തവേനലായതോടെ തീരത്ത് പടര്‍ന്നുപിടിക്കുന്ന നിരവധി പകര്‍ച്ചവ്യാധികളും തൊഴിലാളികുടുംബങ്ങളെ അലട്ടുകയാണ്. പലയിടങ്ങളിലും ശുദ്ധജലവിതരണം താറുമാറാണ് കിണറുകളിലാകട്ടെ ഉപ്പുകല്‍ന്ന വെള്ളമാണ്

തങ്ങളുടെ കുട്ടികള്‍ പട്ടിണികിടക്കാത്തത് അംഗനവാടികളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന ഉച്ചക്കഞ്ഞി ഉള്ളതുകൊണ്ടാണെന്ന് വേദനയോടെ മത്സ്യതൊഴിലാളികള്‍ പറയുന്നു വിറ്റുപെറുക്കിയും പണയംവെച്ചും വ്ള്ളങ്ങള്‍ വാങിയവര്‍ ഇന്ന് റവന്യുറിക്കവറിയും ജപ്തിനടപടിയും നേരിടുകയാണ്. . മണ്ണണ്ണ വാങ്ങാനായി കൊള്ളപലിശക്കാരോട് പണം വാങ്ങുന്നവരും തീരങ്ങളില്‍ സുലഭമാണ്.

കൂനിന്‍മേല്‍ കുരവെന്നപോലെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ തീരദേശ ഭൂനിയമം പാവപ്പെട്ട മത്സ്യത്തൊഴിാളിക്ക് തീരത്തിനടുത്ത് തങ്ങളുടെ കുടില്‍ വെട്ടുകെട്ടാനുള്ള അവകാശത്തെ പോലും കവര്‍ന്നെടുക്കുന്നു.ഈ നിയമം മൂലം വീടിന് നമ്പര്‍ കിട്ടാത്തതിനാല്‍ ആശ്വാസമായി ലഭിക്കുന്ന സൗജന്യറേഷന്‍ പോലും നിഷേധിക്കപ്പെടുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ബന്തുകള്‍ നടത്തിയവര്‌പോലും പാവപ്പട്ടമത്സ്യതൊഴിലാളികള്‍ കുടിയിറക്കു ഭീഷണി നേരിടുന്ന ഈ നിയമത്തിന്റെ തൊഴിലാളി വിരുദ്ധമുഖം ചര്‍ച്ചചെയ്യുന്നില്ല്.

കേരളത്തിന്റെ ചരിത്രവും പ്രതാപവും ഉറങ്ങിക്കിടക്കുന്ന തുറമുഖപ്പട്ടണങ്ങളും തീരദേശ ഗ്രാമങ്ങളും യാതനകളുടെയും പട്ടിണിയുടെയും കരാളഹസ്തത്തിലമരുംമ്പോള്‍ സര്‍ക്കാരും പൊതുസമൂഹവും നിസ്സംഗമായി നോക്കിനില്‍ക്കുന്ന കാഴ്ച പരമദയനീയമാണ്.