കെജ്‌രി വാളിന് വിഎസ്സിന്റെ അഭിനന്ദനം

2തിരു : ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് വിഎസ് അച്യുതാനന്ദന്റെ ഫാക്‌സ്.

അരവിന്ദ് കെജ്‌രി വാളിന് അയച്ച ഫാക്‌സിലാണ് വിഎസ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വര്‍ഗീയതക്കും അഴിമതിക്കും എതിരെ നടത്തുന്ന പോരാട്ടത്തിന് എല്ലാ വിധ പിന്തുണയും വിഎസ് അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വിജയം അഭിമാനകരമാണെന്നും വര്‍ഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടം ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎസ് ഫാക്‌സില്‍ പറഞ്ഞു.

15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് കെജ്‌രി വാളിന്റെ വിജയം സമ്മാനിച്ചിരിക്കുന്നത്.