തെറ്റ് തിരുത്തും;മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചുവെന്നും ആത്മപരിശോധനക്ക് ഈ അവസരം വിനിയോഗിക്കുമെന്നും വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിക്ക് പിന്നാലെയാണ് ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കെജ്രിവാളിന്റെ സ്വയം വിമര്‍ശനം.

തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വിറ്ററില്‍ പ്രകടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഓരോ പ്രവര്‍ത്തകരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ്- കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് പുറമെ പഞ്ചാബ്, ഗോവ നിയമസഭാതെരഞ്ഞെടുപ്പുകളിലും എഎപി ദയനീയമായി പരാജയപ്പെട്ടിരുന്നു.