കെജരിവാള്‍ ശനിയാഴ്ച സ്ഥാനമേല്‍ക്കും: ജനുവരി 3ന് ഭൂരിപക്ഷം തെളിയിക്കും

* പതിനഞ്ച് ദിവസത്തിനുള്ളില്‍ ലോക്പാല്‍ ബില്‍  നടപ്പിലാക്കും

am admi partyദില്ലി : ആം ആദ്മി പാര്‍ട്ട് നേതാവ് അരവിന്ദ് കെജരിവാള്‍ ഡിംസംബര്‍ 28ന് ദില്ലി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ദില്ലിയുടെ ചരിത്രത്തിലെ ആദ്യകോണ്‍ഗ്രസ്സ്, ബിജെപി ഇതര മന്ത്രിസഭയാകും ഇത്. രാംലീല മൈതാനത്ത് വച്ചാണ് സത്യപ്രതിഞ്ജ ചടങ്ങുകള്‍ നടക്കുക.. മന്ത്രിസഭ രൂപീകരിച്ചതിനു ശേഷം ജനുവരി 3ന് നിമയസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്‌നെന്റ് കേണല്‍ നജീബ് ജുങ് കെജരിവാളിനോട് നിര്‍ദ്ദേശിച്ചു.

മന്ത്രിസഭ രൂപീകരിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ ലോക്പാല്‍ ബില്‍ ദില്ലിയില്‍ നടപ്പിലാക്കുക എന്നതായിരിക്കും സര്‍ക്കാര്‍ മുറിച്ച് കടക്കുന്ന ആദ്യ കടമ്പയെന്ന് കെജരിവാള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അധികാരത്തിലേറ്റ് 24 മണിക്കൂറിനുള്ളില്‍ ഓരോ കുടുംബത്തിനും 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്നും കെജരിവാള്‍ വ്യക്തമാക്കി.