Section

malabari-logo-mobile

കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മോദി എത്തില്ല

HIGHLIGHTS : ന്യൂഡല്‍ഹി: ഫെബ്രുവരി 14 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ...

download (2)ന്യൂഡല്‍ഹി: ഫെബ്രുവരി 14 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കെജ്രിവാള്‍ മോദിയെ ക്ഷണിച്ചത്. എന്നാല്‍ മോദി കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തില്ല. ഫെബ്രുവരി 14 ന് രാംലീല മൈതാനിയിലാണ് ചടങ്ങ്.

നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മോദി കെജ്രിവാളിനെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിനെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി നേരത്തെ ക്ഷണമയച്ചിരുന്നു. ഇതിനോട് മോദിയുടെ ഓഫീസ് പ്രതികരിച്ചിരുന്നില്ല.

sameeksha-malabarinews

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തിയാണ് തലസ്ഥാന നഗരിയുടെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മനീഷ് സിസോദിയയും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. ഡല്‍ഹിക്ക് സംസ്ഥാന പദവി വേണമെന്ന ആവശ്യം അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചു.

15 മിനുട്ട് നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മനീഷ് സിസോദിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 70 ല്‍ 67 സീറ്റുകള്‍ നേടിയാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ ഭരണം പിടിച്ചത്. ഡല്‍ഹിസ്വതന്ത്ര സംസ്ഥാന പദവിയില്‍ എത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും ബി ജെ പിയും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഗ്ദാനം നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!