മാനനഷ്ട കേസില്‍ കെജ്‌രിവാളിന് സമന്‍സ്

vbk-Kejriwalദില്ലി : ദില്ലി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ സമന്‍സ്. ബിജെപി നേതാവ് നല്‍കിയ മാനനഷ്ട കേസിലാണ് കെജ്‌രിവാളിന് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ എഎപി പുറത്തുവിട്ട പട്ടികയില്‍ നിഥിന്‍ ഗഡ്കരിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് കാട്ടിയാണ് ഗഡ്കരി കോടതിയെ സപീപിച്ചിരിക്കുന്നത്. കെജ്‌രിവാളിനെതിരെ ദില്ലി കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോഡി, രാഹുല്‍ഗാന്ധി എന്നിവരുള്‍പ്പെടെ രാജ്യത്തെ അഴിമതിക്കാരായ നേതാക്കളുടെ പേര് വിവരം എഎപി പുറത്തു വിട്ടത്. ഇതേ തുടര്‍ന്ന് ഒട്ടേയെ വിവാദങ്ങളും ഉണ്ടായിരുന്നു. നിഥിന്‍ ഗഡ്കരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതിനെതിരെയാണ് ഗഡ്കരി മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.

ഗഡ്കരിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബോധപൂര്‍വ്വം ഗഡ്കരിയെ അപമാനിക്കാനുള്ള ശ്രമാണ് കെജ്‌രിവാള്‍ നടത്തിയതെന്നും ഗഡ്കരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.