കെജ്‌രിവാള്‍ കസ്റ്റഡിയില്‍

vbk-Kejriwalദില്ലി : അരവിന്ദ് കെജ്‌രിവാള്‍ പോലീസ് കസ്റ്റഡിയില്‍. ഗുജറാത്ത് പോലീസാണ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ എടുത്തത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. അനുവാദമില്ലാതെ റാലി നടത്തിയതിന്റെ പേരിലാണ് കെജ്‌രിവാളിനെതിരെ നടപടി. ഗുജറാത്തിലെ രഖന്‍പൂരിലാണ് സംഭവം.