Section

malabari-logo-mobile

കീര്‍ത്തി സുരേഷ് തെലുങ്കിലേക്ക്

HIGHLIGHTS : ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ആദ്യകാല നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ്

115524ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ആദ്യകാല നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ എത്തിയത്. ആദ്യ മലയാള സിനിമയ്ക്ക് ശേഷം മറ്റ് താരങ്ങളെ പോലെ കീര്‍ത്തിയും തമിഴകത്തേയ്ക്ക് പോയി.

ഇപ്പോള്‍ തമിഴില്‍ കൈ നിറയെ ചിത്രങ്ങളാണ് കീര്‍ത്തിയ്ക്ക്. വിക്രം പ്രഭുവിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ശിവ കാര്‍ത്തികേയനൊപ്പം പുതിയ ചിത്രത്തിന്റെ തിരക്കിലുമാണ്.

sameeksha-malabarinews

അതിനിടയില്‍ കീര്‍ത്തിയ്ക്ക് തെലുങ്കില്‍ നിന്നും ക്ഷണം വന്നു. ഇനി തെലുങ്കിലും ഒരു കൈ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് കീര്‍ത്തി. കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ തെലുങ്ക് അരങ്ങേറ്റം

ഹരികഥ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാം പൊതിനേനിയാണ് കീര്‍ത്തിയുടെ നായകന്‍. സമീര്‍ റെഡ്ഡിയായിരിക്കും ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. പൊള്ളാച്ചിയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!