കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട്‌ യുവാവിനെ കാണാതായി

Untitled-2 copyമലപ്പുറം: കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായി.

മംഗരതൊടി പാറമ്മല്‍ ഹസ്സന്‍കുഞ്ഞിന്റെ മകന്‍ ജാഫര്‍ (25) നെയാണ്‌ മങ്ങാട്ട്‌പുലം പള്ളിക്കടവില്‍ വെച്ച്‌ ഞായറാഴ്‌ച വൈകീട്ട്‌ മൂന്നര മണിയോടെ കാണാതായത്‌.

സമീപത്തെ വീട്ടിന്റെ കോണ്‍ഗ്രീറ്റ്‌ ജോലി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ജാഫര്‍. കൂടെയുണ്ടായിരുന്നയാളാണ്‌ ജാഫര്‍ ഒഴുക്കില്‍പ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്‌. ഉടന്‍ തന്നെ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ ആഴമുള്ള ഭാഗത്താണ്‌ ജാഫര്‍ ഒഴുക്കിപ്പെട്ടത്‌.

തുടര്‍ന്ന്‌ മലപ്പുറം ഫയര്‍ഫോഴ്‌സും, മലപ്പുറം സ്റ്റേഷനിലെ എസ്‌ ഐ ജോണ്‍സണും സംഘവും സ്ഥലത്തെത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനത്ത മഴയും ശക്തമായ ഒഴുക്കിനെയും തുടര്‍ന്ന്‌ വൈകുന്നേരം ആറരയോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തെരച്ചില്‍ ഇന്നും തുടരുമെന്ന്‌ അധികൃതര്‍ അറിയിച്ചു.