മുന്‍മന്ത്രി കെബി ഗണേഷ്‌കുമാര്‍ നാളെ വിവാഹിതനാവുന്നു

Untitled-1 copyകൊല്ലം : മുന്‍മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാറിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റില്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിന്ദു മേനോനെയാണ് ഗണേഷ്‌കുമാര്‍ വിവാഹം കഴിക്കുന്നത്. ഗണേഷ് കുമാറിന്റെ തറവാട് വീടായ വാളകം കീഴൂട്ട് വീട്ടില്‍ വെച്ച് ഉച്ചക്ക് 12 മണിയോടെയാണ് ചടങ്ങ് നടക്കുക.

വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയൊള്ളൂ. വിവാഹശേഷം കോഫി ഹൗസില്‍ സദ്യയും ഒരുക്കിയിട്ടുണ്ട്.

രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ഡോ. യാമിനി തങ്കച്ചിയുമായുള്ള ഗണേഷിന്റെ വിവാഹമോചനം ഏറെ വിവാദമായിരുന്നു.