കൊച്ചുണ്ണിയിറങ്ങി: ആദ്യപകുതി കിടിലന്‍: സമ്മിശ്രപ്രതികരണവുമായി പ്രേക്ഷകര്‍

നിവിന്‍ പോളിയുടെ ബ്രഹ്മാണ്ഡചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തിയ്യേറ്ററുകളിലെത്തി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥിവേഷത്തിലെത്തുന്നു എന്നതും ഹൈലൈറ്റാണ്.
ചിത്രത്തിന്റെ ആദ്യപകുതി ഗംഭീരമാണെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ ആദ്യപ്രതികരണം. ചിത്രം കണ്ടിറങ്ങിയ ചിലര്‍ ട്വീറ്റ്‌ചെയ്തത് ഇത്തിക്കരപക്കിയായുള്ള ലാലേട്ടന്റെ എന്‍ട്രി മാസ് ആയി എന്നാണ്. നിവന്‍പോളി കായംകുളം കൊച്ചുണ്ണിയായി തിമര്‍ത്തഭിനയിച്ചിട്ടുണ്ടെന്ന് ചില പ്രേക്ഷകര്‍ പറയന്നു.

ചിത്രത്തില്‍ ചെറുതാണങ്കിലും പ്രധാനവേഷങ്ങള്‍ ചെയ്ത ബാബുആന്റണി, സണ്ണിവെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും അവരുടെ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു.

ചിത്രം മോളിവുഡിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുമെന്നും ബോക്‌സ് ക്ലസ്റ്ററിലേക്കുള്ള പോക്കാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ 351 തിയ്യേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ഇതില്‍ നിന്ന് 1700 ഓളം പ്രദര്‍ശനം ഇന്ന് നടക്കും.
കൂടാതെ യുഎഇ. ജിസിസി മേഖലകളില്‍ 102 ഇടത്ത് സ്‌ക്രീനിങ്ങ് നടക്കും.
രാവിലെ 6 മണി മുതല്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചു. റിലീസിങ്ങ് തിയ്യേറ്ററുകളല്ലാം നിവിന്‍ പോളി, മോഹന്‍ലാല്‍ ഫാന്‍സുകളുടെ നേതൃത്വത്തില്‍ ആരാധകകര്‍ ആഘോഷതിമര്‍പ്പിലാണ്.

Related Articles