എന്റെ പൗരാവകാശം ഞാന്‍ രേഖപ്പെടുത്തി…..നിങ്ങളോ…..? ; കാവ്യാമാധവന്‍

kavyamadavanവോട്ടെടുപ്പ് ദിനത്തിലും മലയാള സിനിമ സെലിബ്രേറ്റികള്‍ തന്നെ താരങ്ങള്‍. മല്‍സരിക്കുന്ന ഇന്നസെന്റും വോട്ടില്ലാത്ത മമ്മൂട്ടിയും 10 വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് തന്റെ വോട്ട് എന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപിയും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ വോട്ടവകാശം വിനിയോഗിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു കൊണ്ട് കാവ്യാമാധവന്‍ രംഗത്തെത്തിയത്.
രാവിലെ തന്നെ വോട്ട് ചെയ്ത കാവ്യ തന്റെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജിലാണ് വോട്ട് ചെയ്ത അടയാളമുള്ള കൈവിരല്‍ ഉയര്‍ത്തി കാണിച്ച ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ എന്റെ പൗരവകാശം ഞാന്‍ രേഖപ്പെടുത്തി… നിങ്ങളോ…? എന്ന അര്‍ത്ഥവത്തായ വാചകങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.