കാവേരി ജലം വിട്ടുക്കാന്‍ വീണ്ടും സുപ്രീംകോടതി

kaveriദില്ലി: കാവേരിജലം കര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി വീണ്ടും ഉത്തരവായി. നേരത്തെ നല്‍കിയ ഇതേ ഉത്തരവ് കര്‍ണാടക നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കര്‍ണാടകത്തിന്റെ നടപടി ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ദിനേന 6000 ക്യൂസെക്സ് വെള്ളമാണ് കാര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുക്കേണ്ടത്.ഈ ഉത്തവരിനെതിരെ കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

തമി‌ഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്താല്‍ സ്വതവേ ജലക്ഷാമമുള്ള കര്‍ണാടകം കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങൂമെന്നും കാര്‍ഷിക വിളകളെ ദോഷകരമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ നിരത്തിയാണ് കര്‍ണാടക റിവ്യൂഹര്‍ജി നല്‍കിയിരുന്നത്.

അതേസമയം കാവേരി ജലതര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടേക്കും. വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്രം ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും.

Related Articles