Section

malabari-logo-mobile

കത്വവ കൂട്ടബലാല്‍സംഗം: ആസിഫയുടെ കുടുംബം വീടൊഴിഞ്ഞു

HIGHLIGHTS : ശ്രീനഗര്‍ : ജമ്മുവിലെ കത്വവയില്‍ അമ്പലത്തില്‍ തടങ്കലില്‍ വെച്ച് ദിവസങ്ങളോളം ക്രൂരമമായി കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന എട്ടുവയസ്സുകാരി ആസിഫയുടെ കുടുംബ...

ശ്രീനഗര്‍ : ജമ്മുവിലെ കത്വവയില്‍ അമ്പലത്തില്‍ തടങ്കലില്‍ വെച്ച് ദിവസങ്ങളോളം ക്രൂരമമായി കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന എട്ടുവയസ്സുകാരി ആസിഫയുടെ കുടുംബം വീടൊഴിഞ്ഞു. കേസിന്റെ കുറ്റപത്രം പുറത്തുവന്നതോടെയാണ് കത്വവയിലെ രസ്‌ന ഗ്രാമത്തില്‍ നിന്നും കുടുംബം ഒഴിഞ്ഞുപോയിരിക്കുന്നത്. ആസിഫ ജനിച്ചു വളര്‍ന്ന രസ്‌ന ഗ്രാമത്തിലെ വീടിന് സമീപത്തുളള അമ്പലത്തില്‍ പൂട്ടിയിട്ടാണ് ഈ പിഞ്ചുബാലികയെ കൊടുംക്രൂരതക്കിരയാക്കിയത്.
കഴിഞ ദിവസം കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ ഹീനകൃത്യം പുറംലോകമറിഞ്ഞത്. ദില്ലിയിലും ശ്രീനഗറിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു. ഇന്ത്യയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ആളിപടരുകയാണ്.

എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ ബിജെപി എംഎല്‍എമാര്‍ നേരിട്ട രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചു. കശ്മീര്‍ മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി നേതാക്കളായ ലാല്‍ സിങിന്റെയും ചന്ദര്‍പ്രകാശ് ഗംഗയുടെയും നേതൃത്വത്തില്‍ ഹിന്ദു ഏക്തമഞ്ച് എ്ന്ന സംഘടന രൂപീകരിച്ച് പ്രതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!