കത്വവ കൂട്ടബലാല്‍സംഗം: അഭിഭാഷകര്‍ക്കെതിരെ കേസ്

 

ദില്ലി : ജമ്മുകാശ്മീരിലെ കത്വവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കുറ്റപത്രം നല്‍കാനെത്തിയ പോലീസ് സംഘത്തെ അഭിഭാഷര്‍ കോടതി വളപ്പില്‍ വെച്ച് തടയുകയായിരുന്നു

സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കാശ്മീര്‍ ബാര്‍ കൗണ്‍സില്‍, ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍സ കത്വവ ജില്ലാ ബാര്‍ അസോസിയേഷന്‍, എന്നിവക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ഇവര്‍ 19 തിയ്യതിക്കകം നോട്ടീസിന് മറുപടി നല്‍കണം

കുറ്റപത്രം നലകുന്നത് തടഞ്ഞ അഭിഭാഷകര്‍, പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകെയെയും ഹാജരാവാന്‍ അനുവദിച്ചിരുന്നില്ല

Related Articles