കതിരൂര്‍ മനോജ്‌ വധം; പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി

p jayarajan copyതലശ്ശേരി: കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിപിഐഎം നേതാവ്‌ പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. കേസില്‍ യു പി എ ഉള്‍പ്പെത്തിയിട്ടുള്ളതിനാലാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.

കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിബിഐ ജയരാജനെ ചോദ്യം ചെയ്‌തിരുന്നെങ്കിലും പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിരുന്നില്ല.

പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്താല്‍ ജയരാജനെ അറസ്റ്റ്‌ ചെയ്‌തേക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്നാണ്‌ ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌.

2014 സെപ്‌്‌റ്റംബര്‍ ഒന്നിനാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ മനോജ്‌ കൊല്ലപ്പെട്ടത്‌.