പി ജയരാജന് ജാമ്യം അനുവദിച്ചു

p jayarajanകണ്ണൂര്‍: കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിപിഐഎം നേതാവ്‌ പി ജയരാജന്‌ ജാമ്യം അനുവദിച്ചു.തലശേരി അഡീഷണല്‍ സെഷന്‍കോടതിയാണ്‌ ജയരാജന്‌ ജാമ്യം അനുവദിച്ചത്‌. രണ്ട്‌ മാസത്തേക്ക്‌ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചത്‌. രണ്ട്‌ തവണ മാറ്റിവെച്ച കേസില്‍ ഇന്നാണ്‌ കോടതി വിധി പറയുന്നത്‌. എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

കാല്‍മുട്ട്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ജയരാജന്‍ ഇപ്പോള്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ ആയതിനു ശേഷം കണ്ണൂര്‍ ജില്ലയ്‌ക്ക്‌ പുറത്തുപോകുന്നതിനെ കുറിച്ച്‌ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ്‌ സൂചന.