കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്ത ചൊരിച്ചില്‍ ഉണ്ടാകും; ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും; താമരശ്ശേരി ബിഷപ്പ്.

bishopകോഴിക്കോട് : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്ത ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റിനിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ ലക്ഷ്യം കാണുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

താമരശ്ശേരിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ട് പിടിക്കേണ്ടത് പോലീസാണെന്നും ബിഷപ്പ് വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെയുള്ള സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് താമരശ്ശേരി ബിഷപ്പിന്റെ പ്രകോപനപരമായ പ്രസ്താവന.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകള്‍ അക്രമാസക്തമായിരുന്നു.