കസ്തൂരി രംഗന്‍ : സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

kastuതിരു: പശ്ചിമഘട്ട മേഖലയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഉണ്ടായ ആശങ്കകള്‍ ദൂരികരിക്കാന്‍ ഡിസംബര്‍ അഞ്ചിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് ചില അവ്യക്തതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അവ്യക്തതകള്‍ പരിഹരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ വസ്തുക്കരം സ്വീകരിക്കല്‍, പ്രമാണം പതിക്കല്‍, പട്ടയ വിതരണം എന്നിവ സംബന്ധിച്ച് ചില ഉദ്യോഗസ്ഥര്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി ഉണ്ടായ സാഹചര്യത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതി ലോലപ്രദേശങ്ങള്‍ സംബന്ധിച്ച് കസ്തൂരി രംഗന്‍ ശിപാര്‍ശകള്‍ പുന:പരിശോധിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഫീല്‍ഡ് സര്‍വേ നടത്തി യഥാര്‍ത്ഥസ്ഥിതി മനസിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു