Section

malabari-logo-mobile

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കില്ല;വീരപ്പമൊയ്‌ലി

HIGHLIGHTS : ദില്ലി/തിരു : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി. ...

ദിVeerappa-Moilyല്ലി/തിരു : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി. നവംബര്‍ 13 ലെ ഉത്തരവ് ഭേദഗതി ചെയ്താണ് ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത്. അന്തിമ തീരുമാനം വരെ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞു. ഇളവുകള്‍ ഓഫീസ് മെമ്മോറാണ്ടത്തോടെ നിലവില്‍ വന്നു കഴിഞ്ഞതായും കരട് വിജ്ഞാപനത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ബാധകമല്ലെന്നും പെരുമാറ്റചട്ടം വരുന്നതിന് മുമ്പെടുത്ത നീരുമാനമാണ് ഇതെന്നും മൊയ്‌ലി പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് 2013 നവംബര്‍ 13 ന് ഇറക്കിയ ഉത്തരവിലാണ് കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമെന്ന് കേന്ദ്രം നിര്‍ണ്ണയിച്ചിരുന്നത്. ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ട് നവംബര്‍ 13 ലേതാണ് യഥാര്‍ത്ഥ ഉത്തരവെന്നും ഡിസംബര്‍ 20ന് ഇറക്കിയത് ഓഫീസ് മെമ്മോറാണ്ടം മാത്രമാണെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

sameeksha-malabarinews

ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് മൊയ്‌ലി അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നിലപാട് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായ പശ്ചാതലത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

അതേസമയം കരട് വിജ്ഞാപനം നിയമവകുപ്പിന് ഇതുവരെ ലഭ്യമായിട്ടില്ലെന്നും വിജ്ഞാപനം ഇറക്കണമെങ്കില്‍ നിയമമന്ത്രാലയത്തിന്റെ അംഗീകാരം വാങ്ങണമെന്നും കപില്‍ സിബല്‍ പറഞ്ഞു. നിയമമന്ത്രാലയത്തിലേക്ക് ഇതിനു വേണ്ടിയുള്ള ഫയല്‍ ഇതുവരെയും അയച്ചിട്ടില്ല. നിയമമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതിന് കാലതാമസമെടുക്കും.

എന്നാല്‍ കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം ഇന്ന്തന്നെ പുറത്തിറക്കുമെന്ന നിലപാടില്‍ നിന്ന് രമേശ് ചെന്നിത്തല പിറകോട്ട് പോയി. വിജ്ഞാപനം നാളെ ഇറങ്ങുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്രമന്ത്രി കെവി തേമസ് കരട് വിജ്ഞാപനം ഇറക്കുന്നതില്‍ സോണിയാഗാന്ധിയുടെ ഉറപ്പ് ലഭിച്ചതായി അറിയിച്ചു.

കസ്തൂരി രംഗനില്‍ വിജ്ഞാപനം വൈകുന്നത് യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാക്കി. കരട് വിജ്ഞാപനം വന്നില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കെഎം മാണി ഇക്കാര്യം അറിയിച്ചു.

രാജിക്കാര്യം ഉന്നതാധികാരസമിതി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പിജെ ജോസഫും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!