കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വീരപ്പമൊയ്‌ലിക്കെതിരെ മുല്ലപ്പള്ളി

mullappally-ramachandranകോഴിക്കോട് : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വീരപ്പമൊയ്‌ലിക്കെതിരെ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിഷയത്തില്‍ ചില കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവന കോണ്‍ഗ്രസ്സ് താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇത്തരക്കാരെ മന്ത്രിമാരായി കാണാന്‍ കഴിയില്ലെന്നും കോഴിക്കോട് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ചല കേന്ദ്രമന്ത്രിമാരുടെ നിരുത്തരവാദിത്വപരമായ പ്രസ്താവന കര്‍ഷകരുടെ മനസ്സില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സോണിയാഗാന്ധിയുടെയും പ്രധാന മന്ത്രിയുടെയും താല്‍പ്പര്യത്തിന് വിരുദ്ധമാണിതെന്നും വീരപ്പമൊയ്‌ലിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന വീരപ്പമൊയ്‌ലിയുടെ പ്രസ്താവന സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വീരപ്പമൊയ്‌ലി എകെ ആന്റണിക്ക് ഉറപ്പു നല്‍കിയിരുന്നു.