Section

malabari-logo-mobile

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : കരട് വിജ്ഞാപനമായി

HIGHLIGHTS : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി. പരിസ്ഥിതി മന്ത്രാലയം ഈ റിപ്പോര്‍ട്ട് കേന്ദ്രനിയമമന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചു. വിജ്ഞാപനത...

western ghatsദില്ലി: കസ്തഈ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി. പരിസ്ഥിതി മന്ത്രാലയം ഈ റിപ്പോര്‍ട്ട് കേന്ദ്രനിയമമന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചു. വിജ്ഞാപനത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഹരിച്ചുണ്ടെന്ന് കേന്ദ്രപരിസ്ഥിതി സെക്രട്ടറി അറിയിച്ചു.

എന്നാല്‍ നവംബര്‍ 13ലെ ഉത്തരവ് റദ്ദാക്കിയോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.നവംബര്‍ 13ലെ ഉത്തരവും, കരട് വിഞ്ജാപനവും വ്യത്യസ്തമാണെന്നും ഉത്തരവ് നിലനില്‍ക്കുമെന്നും കേന്ദ്ര പരിസ്ഥിതി സെക്രട്ടറി അറിയിച്ചു

sameeksha-malabarinews

പ്രധാനമായും കേരളത്തില്‍ 123 വില്ലേജുകളിലെ 12477 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലപ്രദേശമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനവാസ കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് മലയോര ജനതയുടെ ആശങ്ക..പുതിയ മെമ്മോറാണ്ടം അനുസരിച്ച് ഇതില്‍ 2550 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പരസ്ഥിതി ലോലമേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടന്നാണ് സൂചന.

എന്നാല്‍ കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്നും നവംബര്‍ 13 ലെ ഉത്തരവ് റദ്ദാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന്് ഹൈറേഞ്ച് സംരക്ഷണസമിതി അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!