Section

malabari-logo-mobile

കാശ്‌മീര്‍ പ്രശ്‌നത്തില്‍ ഇടപെടാം; ബാന്‍കീ മൂണ്‍

HIGHLIGHTS : യുണൈറ്റഡ്‌ നേഷന്‍സ്‌: കശ്‌മീര്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുന്നതിനായി ഇടപെടാമെന്ന്‌ ഐക്യരാഷ്ട്ര സഭാ മേധാവി ബാന്‍കീ മൂണ്‍ അറിയിച്ചു. ഇരുരാജ്യങ്ങള...

1418111918-4329യുണൈറ്റഡ്‌ നേഷന്‍സ്‌: കശ്‌മീര്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുന്നതിനായി ഇടപെടാമെന്ന്‌ ഐക്യരാഷ്ട്ര സഭാ മേധാവി ബാന്‍കീ മൂണ്‍ അറിയിച്ചു. ഇരുരാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഇക്കാര്യം ഞാന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബാന്‍കീ മൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇക്കാര്യം ചര്‍ച്ചകളിലൂടെ മാത്രമെ പരിഹരിക്കാന്‍ കഴിയുകയൊള്ളു വെന്നും ഇരു രാജ്യങ്ങളും പരസ്‌പര അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളിലുണ്ടാകുന്ന ജീവഹാനിയും ആയിരങ്ങളുടെ പാലായനവും തന്നെ ദുഖിതനാക്കുന്നു വെന്നും ഈ ആവശ്യത്തിനായി ഇരുരാജ്യങ്ങളുമായി യുഎന്‍ നിരന്തര സമ്പര്‍ക്കത്തിലാണെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

അതെസമയം കാശ്‌മീര്‍ പ്രശ്‌നം ആഭ്യന്തരപ്രശ്‌നമാണെന്നും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും സിംല കരാറിന്റെയും ഉള്ളില്‍ നിന്ന്‌ മാത്രമെ ചര്‍ച്ച നടത്താന്‍ സാധിക്കുകയുള്ളുവെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌. എന്നാല്‍ കശ്‌മീര്‍ പ്രശ്‌നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥതയാണ്‌ പാക്കിസ്ഥാന്റെ ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!