Section

malabari-logo-mobile

കാശ്മീര്‍ തീവ്രവാദി റിക്രൂട്ട്‌മെന്റ് കേസില്‍ വിധി ഇന്ന്

HIGHLIGHTS : കൊച്ചി : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ പാക് അധീന കാശ്മീരിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്‌തെന്ന കേസില്‍

കൊച്ചി : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ പാക് അധീന കാശ്മീരിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്‌തെന്ന കേസില്‍ എന്‍ ഐ എ പ്രതേ്യക കോടതി ചൊവ്വാഴ്ച വിധി പറയും. 18 പ്രതികള്‍ക്കെതിരായ വിചാരണയാണ് പ്രതേ്യക കോടതി ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ നടക്കുന്നത്. പ്രതികളില്‍ നാല് പേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

പാക് പൗരനായ ഇ തോയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുള്‍ഖാദര്‍ രാജ്യ വിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇതിനുവേണ്ടി പള്ളിക്കര സ്വദേശി സര്‍ഫറാസ് നവാസ്, ലഷ്‌കര്‍ ഭീകരന്‍, തടിയന്റവിടെ നസീര്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിലെ ഹവാല ഏജന്റ് സാഹിദ് വഴി കേരളത്തില്‍ പണം എത്തിച്ചു.

sameeksha-malabarinews

കണ്ണൂര്‍ തൈകണ്ടി ഫയാസ്, താഴത്തരു മുപ്പത്തടം അറഫയില്‍ ഹാരിസ്, പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് കോയാസന്‍, കൊച്ചി വെണ്ണല കൊടുവേലി പറമ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിന്‍, കാവുഞ്ചേരി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ ആയുധ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തു. ഇവര്‍ക്ക് കാശ്മീരിലെ കുപ്വാരയില്‍ ആയുധ പരിശീലനം നല്‍കി. കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അബ്ദുള്‍ ജബ്ബാര്‍ ഒഴികെയുള്ളവര്‍ കൊല്ലപ്പെട്ടു. ഇവിടെ നിന്ന് രക്ഷപെട്ട അബ്ദുള്‍ ജബ്ബാറിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. പാക് പൗരന്‍ വാലി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെയും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരെയും ഒഴിവാക്കിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, രാജ്യത്തോട് യുദ്ധം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!