കശ്മീരില്‍ വിനോദസഞ്ചാരത്തിനു കുട്ടികളുമായി പോയ ബസ് മറിഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. ബസില്‍ 40 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായാണ് സൂചന.

മന്‍ജകോട്ടയില്‍ പീര്‍ ഗലിയിലേക്ക് വിനോദയാത്ര പോയ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരം ആളുകള്‍ അറിയാന്‍ വൈകിയത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.