കശ്മീര്‍ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Story dated:Friday June 16th, 2017,11 05:am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കല്ലേറ് നടത്തിയ ജനക്കൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ബന്ദിപോറ ജില്ലയിലെ രംഗര്‍ത് മേഖലയിലാണ് സംഭവം നടന്നത്.

വെടിവെപ്പില്‍ ഗുരുതരമാി പരിക്കേറ്റ ഇരുപത്തിരണ്ട് വയസുള്ള യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.

സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ഇതോടെയാണ് സേന ജനക്കൂട്ടിതിന് നേരെ വെടിവെച്ചത്.