കാസര്‍ക്കോട്ട്‌ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു :നാളെ ജില്ലാഹര്‍ത്താല്‍

കാസര്‍ക്കോട്‌ :കാസര്‍കോട്‌ ജില്ലയിലെ കോടോംവേളൂര്‍ കായക്കുന്ന്‌ എന്ന സ്ഥലത്ത്‌ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു നാരായണന്‍ എന്ന പ്രവര്‍ത്തകനാണ്‌ മരിച്ചത്‌.
ഇയാളുടെ സഹോദരന്‍ അരവിന്ദനും സാരമായി പരിക്കേറ്റിട്ടുണ്ട്‌.. ഇയാളെ മംഗലാപുരത്തെ സ്വകാര്യആശുപത്രിയിലേക്ക്‌ മാറ്റി. ബൈക്കിലെത്തിയ സംഘമാണ്‌ കൊല നടത്തിയത്‌. നാരായണന്റെ സ്‌ഹോദരന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടിപോയിട്ടുണ്ട്‌
കൊലക്ക്‌ പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ്‌ പ്രാഥമികനിഗമനം, സംഭവത്തില്‍ പ്രതിഷേധിച്ച്‌ കാസര്‍ക്കോട്‌ ജില്ലയില്‍ നാളെ സിപിഎം ഹര്‍ത്താനിലന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.രാവിലെ ആറുമണിമുതല്‍ വൈകീട്ട്‌ ആറുമണിയവരെയാണ്‌ ഹര്‍ത്താല്‍.