Section

malabari-logo-mobile

കാരുണ്യലോട്ടറിയുടെ ഒരു കോടി താനൂരിലെ വീട്ടമ്മയ്‌ക്ക്‌

HIGHLIGHTS : താനൂര്‍: കേരള സര്‍ക്കാറിന്റെ കാരുണ്യപ്ലസ്‌ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ വീട്ടമ്മയ്‌ക്ക്‌ ലഭിച്ചു.

Untitled-2 copyതാനൂര്‍: കേരള സര്‍ക്കാറിന്റെ കാരുണ്യപ്ലസ്‌ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ വീട്ടമ്മയ്‌ക്ക്‌ ലഭിച്ചു.

മൂലക്കല്‍ താമരക്കുളം സ്വദേശി കളത്തില്‍ വിനോദിന്റെ ഭാര്യ നിഷയെടുത്ത പി ആര്‍ 366832 നമ്പര്‍ ലോട്ടറിക്കാണ്‌ ഒരു കോടി സമ്മാനം ലഭിച്ചത്‌. തിരൂര്‍ കെ ബി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്‌ ടിക്കറ്റ്‌ എടുത്തത്‌. ടിക്കറ്റ്‌ കനറബാങ്കിന്റെ താനൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്‌. ഇതോടൊപ്പം ഇവരെടുത്ത മറ്റൊരു ടിക്കറ്റിന്‌ 10000 രൂപയും സമ്മാനം ലഭിച്ചിട്ടുണ്ട്‌. സ്വന്തമായി സ്ഥലം വാങ്ങി വീടുവെക്കാനാണ്‌ ആഗ്രഹം.

sameeksha-malabarinews

പുറത്തൂരിലെ നിഷയുടെ വീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയാണ്‌ ടിക്കറ്റെടുത്തത്‌. ഇപ്പോള്‍ കൂട്ടുകുടുംബത്തിലാണ്‌ ഇവര്‍ താമസിക്കുന്നത്‌. അമര്‍നാഥ്‌, നവനീത്‌, നവ്യ എന്നിവര്‍ മക്കളാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!