കരുണാനിധിയുടെ സംസ്‌ക്കാരം മറീന ബീച്ചില്‍ തന്നെ നടത്താം: ഹൈക്കോടതി

ചെന്നൈ:  തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്‌ക്കാരം മറീന ബീച്ചില്‍ തന്നെ നടത്താന്‍ കോടതി ഉത്തരവായി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന വാദത്തിനൊടുവില്‍ സര്‍ക്കാരിന്റെ വാദങ്ങളെ തള്ളി ഡിഎംകെയുടെ ആവിശ്യം അംഗീകരിക്കുകയായിരുന്നു.

നേരത്തെ മറീന ബീച്ചില്‍ സംസ്‌ക്കാരങ്ങള്‍ നടക്കുന്നതിനെതിരെ സമര്‍പ്പിച്ച നാല് പൊതുതാല്‍പര്യഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു

മറീന ബീച്ചിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ദ്രുതകര്‍മ്മസേന ഏറ്റെടുത്തു.

ഇന്ന് വൈകീട്ട ആറുമണിയോടെ കരുണാനിധിയുടെ മൃതദേഹം സംസ്‌ക്കാരത്തിനായി മറീനബീച്ചിലെത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാജ്യത്തെ പ്രമുഖര്‍ ചെന്നൈയിലെത്തി കരുണാനിധിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.