ഈ വര്‍ഷത്തെ കര്‍ഷകമിത്രം അവാര്‍ഡ്‌ മുല്ലേപ്പാട്ട്‌ അബ്ദുറസാഖിന്‌

abdu rasakപരപ്പനങ്ങാടി: ഇത്തവണത്തെ കര്‍ഷകമിത്രം പുരസ്‌ക്കാരത്തിന്‌ പരപ്പനങ്ങാടി സ്വദേശി മുല്ലേപ്പാട്‌ അബ്ദുറസാഖ്‌ അര്‍ഹനായി. അരലക്ഷം രൂപയും സ്വര്‍ണ്മമെഡലുമാണ്‌ പുരസ്‌ക്കാരും മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ്‌ എടപ്പാളിനടുത്തെ വട്ടംകുളം സ്വദേശി മുതൂര്‍ നെല്ലക്കോട്‌ ചന്ത്രന്‍ മാഷിനാണ്‌. കൃഷി വിജ്ഞാനം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ളതാണ്‌ കര്‍ഷകമിത്രം അവാര്‍ഡ്‌..
പരപ്പനങ്ങാടി ചെട്ടിപ്പടി കൊടപ്പാളിയില്‍ വീട്ടുവളപ്പില്‍ ഒരുക്കിയിരിക്കുന്ന പരപ്പനാട്‌ ഹെര്‍ബല്‍ ഗാര്‍ഡന്‍ കര്‍ഷകപ്രേമികളുടെ ഒരു ഇടത്താവളമാണ്‌. ഇവിടെയെത്തുന്ന ഏതൊരാളിലും കൃഷിയോടടുപ്പമുണ്ടാക്കാന്‍ റസാഖിനാകുന്നു. കൃഷിയോട്‌ താല്‍പര്യമുള്ള ആര്‍ക്കും ഇവിടെ വന്നാല്‍ തിരിച്ചുപോകുമ്പോള്‍ സനേഹത്തോടെ ‘റസാക്കാക്ക’ നല്‍കുന്ന ഒരു സമ്മാനമുണ്ടാകും. വിവിധയിനം വിത്തുകള്‍ നമുക്ക്‌ അദ്ദേഹം നല്‍കും അതിന്‌ പകരമായി നമ്മള്‍ നല്‍കേണ്ടത്‌ അവ കൃഷി ചെയ്‌ത്‌ അതിന്റെ ഫലത്തില്‍ നിന്നുണ്ടാകുന്ന വിത്തുകള്‍ തിരിച്ചുതരണെമെന്നാണ്‌ അദ്ദേഹത്തിന്റെ അപേക്ഷ..

ജൈവകൃഷിയോടും ഔഷധ സസ്യകൃഷിയോടും ആഭിമുഖ്യം പുലര്‍ത്തുന്ന റസാഖ്‌ ഫെയ്‌സ്‌ബുക്കില്‍ തീര്‍ത്ഥഫൗണ്ടേഷന്റെ അടുക്കളത്തോട്ടം കൂട്ടായ്‌മയില്‍ സഹകരിച്ചുകൊണ്ടാണ്‌ കേരളം മുഴുവന്‍ ജൈവകൃഷിയുടെ പ്രചാണത്തിനായി സഞ്ചരിച്ചത്‌. മലപ്പുറത്ത്‌ കൃഷിക്കായി രൂപപ്പെടുന്ന എല്ലാ കൂട്ടായ്‌മകുിലും നറസാഖുമുണ്ടാകാറുണ്ട്‌.. ജില്ലയിലെ ഫാര്‍മേഴ്‌സ്‌ ക്ലബ്ബുകളെ നിയന്ത്രിക്കുന ഫാംഫെഡിന്റെ ജില്ലാട്രഷററാണ്‌ റസാഖ്‌.
റസാഖിന്‌ പിന്തുണയുമായി ഭാര്യ സാബിറയും മക്കളായ റഷാദ്‌, നിഹാദ്‌, ശായാദ്‌ എന്നിവരും ഈ പ്രവര്‍ത്തനങ്ങളില്‍ സദാ കൂടെയുണ്ട്‌.