കര്‍ണ്ണാടകയില്‍ ഇന്ന് ബന്ദ്

Story dated:Monday June 12th, 2017,10 58:am

ബംഗളൂരു: കാര്‍ഷിക വായ്പ്പകള്‍ എഴുതിതളളുക, മഹാദായി, മേക്കെദത്തു നദീജലപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കന്നട അനുകൂല സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. അതെസമയം ബന്ദ് ജനജീവിത്തതെ ബാധിക്കില്ല.

ബന്ദുമായി സഹകരിക്കില്ലെന്ന വിവിധ അസോസിയേഷനുകള്‍ വ്യക്തമാക്കിയിരുന്നു. ബസ്, ഓട്ടോ എന്നിവ സര്‍വീസ് നടത്തും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍ എന്നിവ തുറക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.

അതെസമയം ട്രെയിനുകള്‍ തടഞ്ഞും ദേശീയപാതകള്‍ ഉപരോധിച്ചും ബന്ദ് ശക്തമാക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.