ഇന്ന്‌ കര്‍ക്കിടക വാവ്‌; പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

vavuപിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ആലുവാ മണപ്പുറത്തും നാവാ മുകുന്ദ ക്ഷേത്രത്തിലും ആയിരങ്ങള്‍ ബലിതര്‍പ്പണത്തിന് എത്തി. തിരുനെല്ലി, തിരുവല്ലം, വര്‍ക്കല, ആലുവ, ശംഖുംമുഖം എന്നിവിടങ്ങളിലും ക്ഷേത്ര ആറാട്ടുകടവുകളിലും പിതൃതര്‍പ്പണത്തിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്.

ഇന്നു പുലര്‍ച്ചെ 2.30 മുതല്‍ ബലിമണ്ഡപങ്ങളുണര്‍ന്നു. ഉച്ചയ്ക്ക് 2.15 വരെയാണ് ബലിതര്‍പ്പണത്തിനുള്ള സമയം. എല്ലാ ബലിതര്‍പ്പണ സ്ഥലങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍, ക്ഷേത്രഭാരവാഹികള്‍, പൊലിസ്, ഫയര്‍ ഫോഴ്‌സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍തന്നെ ബലിതര്‍പ്പണത്തിന് എത്തുന്നവരെ സഹായിക്കാനായി രംഗത്തുണ്ട്.