കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങ്‌ ഫീസ്‌ വര്‍ദ്ധനവിനെതിരെ യുവജന പ്രതിഷേധം

karipur airportകൊണ്ടാട്ടി: കോഴിക്കോട്‌ വിമാനത്താവളത്തിലെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ്‌ ഫീസ്‌ വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ. യുത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി.

ഡിവൈഎഫ്‌ഐ കുണ്ടോട്ടി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന്‌ ഇ സുര്‍ജിത്ത്‌, ഷബീറലി ലാലു മഹേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ റിയാസ്‌ മുക്കോളി ഉദ്‌ഘാടനം ചെയ്‌തു.

വെള്ളിയാഴ്‌ച മുതലാണ്‌ പാര്‍ക്കിങ്ങ്‌ ഫീസ്‌ ഉയര്‍ത്തിയത്‌. പുതുതായി ഇരു ചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിങ്ങ്‌ ഫീ ഈടാക്കുന്നുണ്ട്‌.