Section

malabari-logo-mobile

കരിപ്പൂര്‍ വിമാത്താവളം അടക്കല്‍; പ്രതിഷേധവുമായി ഖത്തര്‍ സംസ്‌കൃതി

HIGHLIGHTS : ദോഹ: കരിപ്പൂര്‍ വിമാനത്താവളംഅറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ്

samskrithi malabarinewsദോഹ: കരിപ്പൂര്‍ വിമാനത്താവളംഅറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ് അടച്ചിടുന്നതിനെ സംസ്‌കൃതി അപലപിച്ചു. സ്‌കൂള്‍ അവധി ആരംഭിക്കുന്നതിന് മുമ്പായി വിമാനത്താവളം പ്രവര്‍്ത്തന സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് അധികാരികളില്‍ നിന്നുണ്ടാവേണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു ഉറപ്പുംനല്കാതെ ജനങ്ങളെ ഊഹോപോഹങ്ങളിലേക്ക് വലിച്ചിഴക്കുന്ന നടപടിയാണ് വിമാനത്താവളം അധികൃതരും കേന്ദ്ര- സംസ്ഥാന സര്‍്ക്കാരുകളും സ്വീകരിച്ചിരിക്കുന്നത്. മലാബാറിലെ മൊത്തം പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിഷയമായിരുന്നിട്ടും അധികാരികള്‍ കാണിക്കുന്ന മൗനം ധിക്കാരമാണ്. ബില്ല്യണ്‍ കണക്കിന് വിദേശധനം നല്കി ഇന്ത്യയുടെ സമ്പദ്ഘടനയെ തന്നെ ഒരു പരിധിവരെ താങ്ങിനിര്‍ത്തുന്ന പ്രവാസി സമൂഹത്തോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്നത് ചിറ്റമ്മ നയമാണെന്ന് സംസ്‌കൃതി കുറ്റപ്പെടുത്തി.
വിമാനത്താവളത്തെ ചുറ്റിപ്പറ്റിയും റണ്‍വേയെ പറ്റിയും പറഞ്ഞു കേള്‍ക്കുന്ന സുരക്ഷിതത്വ ഭീഷണിയെ കുറിച്ച് ധവളപത്രമിറക്കാന്‍ എയര്‍പോര്‍ട്ട് അധികാരികള്‍ തയ്യാറാവണമെന്നും അറ്റകുറ്റപ്പണികള്‍് സമയബന്ധിതമായി തീര്‍്ക്കണമെന്നും സംസ്‌കൃതിയുടെ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. കരാറുകാരുമായി ഉണ്ടാക്കുന്ന നിശ്ചിത കാലാവധി ജനങ്ങളെഅറിയിക്കാന്‍ എയര്‍പോര്‍ട്ട് അധികാരികള്‍ തയ്യാറാവണമെന്നും സംസ്‌കൃതി ആവശ്യപ്പെട്ടു. മലബാറിലെ രാജ്യാന്തര ആഭ്യന്തര യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുന്ന ഭീമഹര്‍ജി അധികാരികള്‍ക്ക് അയക്കാന്‍ സംസ്‌കൃതി തയ്യാറെടുക്കുകായാണ്. ഇതിനുവേണ്ടിയുള്ളപ്രവര്‍്ത്തനങ്ങളുമായി സംസ്‌കൃതി മുന്നിട്ടിറങ്ങുമെന്നും സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!