Section

malabari-logo-mobile

കരിപ്പൂരില്‍ ഒരുകോടിയുടെ സ്വര്‍ണ്ണം പിടികൂടി

HIGHLIGHTS : കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നുമായി മൂന്നര കിലോ സ്വര്‍ണ്ണം പിടികൂടി.

Untitled-1 copyകരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നുമായി മൂന്നര കിലോ സ്വര്‍ണ്ണം പിടികൂടി. ഒരു കോടി രൂപ വിലവരുന്നതാണ്‌ സ്വര്‍ണ്ണം. വെള്ളിയാഴ്‌ച പുലര്‍ച്ചെ എയര്‍ അറേബ്യയുടെ ജി 9 454 ഷാര്‍ജ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കൊടുവള്ളി കള്ളറകുന്നുമ്മല്‍ സിദ്ദിഖ്‌ (29) ന്റെ ബാഗേജില്‍ നിന്നാണ്‌ 1 കിലോ 600 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്‌. ഇതേ വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ മാലിന്യങ്ങള്‍ക്കൊപ്പം ഒളിപ്പിച്ച്‌ വെച്ച രണ്ട്‌ കിലോ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെടുത്തു.

രജിസ്‌ട്രേഡ്‌ ബാഗേജിന്റെ അകത്ത്‌ സൂക്ഷിച്ച കാര്‍ട്ടനില്‍ എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററി മാറ്റി രണ്ട്‌ സ്വര്‍ണ്ണകട്ടികള്‍ ഇതിനകത്താക്കിയാണ്‌ ഒരു കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്‌. നാല്‌ വര്‍ഷമായി കുവൈറ്റില്‍ ഡ്രൈവറായി ജോലി ചെയ്‌ത്‌ വരികയായിരുന്നു സിദ്ദിഖ്‌. കൂടെ താമസിക്കുന്ന പാലക്കാട്‌ സ്വദേശി മുനീറാണ്‌ സ്വര്‍ണ്ണം തന്റെ കയ്യില്‍ തന്നു വിട്ടതെന്ന്‌ ഇയാള്‍ മൊഴി നല്‍കി. വീട്ടിലെത്തിയാല്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഒരാള്‍ വരുമെന്നും ഇയാള്‍ 40,000 രൂപ പ്രതിഫലം നല്‍കുമെന്നും മുനീര്‍ പറഞ്ഞുവത്രെ.

sameeksha-malabarinews

ടോയ്‌ലെറ്റ്‌ വൃത്തിയാക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ മാലിന്യവുമായി പുറത്തുപോകുമ്പോള്‍ കസ്റ്റംസ്‌ ഉദേ്യാഗസ്ഥര്‍ തിരിച്ച്‌ വിളിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ 2 കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്‌. പ്ലാസ്റ്റി കവറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം എക്‌സറേ പരിശോധനയിലാണ്‌ തെളിഞ്ഞത്‌. സംഭവത്തെ തുടര്‍ന്ന്‌ സ്വകാര്യകമ്പനിയിലെ 4 തൊഴിലാളികളെ ചോദ്യം ചെയ്‌തു. തുടരനേ്വഷണത്തിന്റെ ഭാഗമായി കൊടുവള്ളിയിലും തലശ്ശേരിയിലും പരിശോധന നടത്തും.

കസ്റ്റംസ്‌ അസിസ്റ്റന്‍ഡ്‌ കമ്മീഷണര്‍ എസ്‌ പി ശ്യാംസുന്ദര്‍, കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ സൂപ്രണ്ടുമാരായ ഫ്രാന്‍സിസ്‌ കോടംങ്കണ്ടത്തില്‍, എന്‍ എസ്‌ അരുണ്‍പ്രസാദ്‌, ഇന്റലിജന്‍സ്‌ ഓഫീസര്‍മാരായ യൂ ബാലന്‍, പി പ്രദീപ്‌ കുമാര്‍, രാജീവ്‌, രഞ്‌ജന്‍, ആനന്ദ്‌ വിക്രം സിംഗ്‌, അജയ്‌ റോയ്‌, ഹവീദാര്‍മാരായ എം മുരുകന്‍, എം ലക്ഷ്‌മണന്‍, ഗോവിന്ദപ്രസാദ്‌ എന്നിവരാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!