കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സുഹൈലില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണ്ണം പിടി കൂടിയത്. ഇന്നലെ ഇവിടെ നിന്ന് 3 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണകടത്ത് വര്‍ദ്ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ചര കിലോ സ്വര്‍ണ്ണമാമാണ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു സുഹൈല്‍. ഇന്നലെയും ഇന്നുമായി ഒരു കോടി 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയിരിക്കുന്നത്.