Section

malabari-logo-mobile

കരിപ്പൂര്‍ വഴി മലബാര്‍ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയും സ്വര്‍ണ്ണം കടത്തി :പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി

HIGHLIGHTS : കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായ ഷഹബാസില്‍ നിന്ന് 10 കിലോയിലധികം സ്വര്‍ണ്ണം പ്രമുഖ ജ്വല്ലറിഗ്രൂപ്പായ മലബാര്...

malabar goldകോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായ ഷഹബാസില്‍ നിന്ന് 10 കിലോയിലധികം സ്വര്‍ണ്ണം പ്രമുഖ ജ്വല്ലറിഗ്രൂപ്പായ മലബാര്‍ ഗോള്‍ഡും വാങ്ങിയതായി റിപ്പോര്‍ട്ട്. ഷഹബാസ് ഡിആര്‍ഐക്ക് നല്‍കിയ മൊഴിയിലാണ് ഈ വിവരം.

ഇതേ തുടര്‍ന്ന് മലബാര്‍ ഗ്രൂപ്പിന്റെ കോഴിക്കോട് ഓഫീസില്‍ ഡിആര്‍ഐ നടത്തിയ റെയഡില്‍ പല നിര്‍ണ്ണായക രേഖകളും പിടിച്ചടുത്തതായാണ് വിവരം. ന്നാല്‍ ഷഹബാസില്‍ നിന്ന് വാങ്ങിയത് കള്ളക്കടത്ത് സ്വര്‍ണ്ണമാണെന്ന്് അറിഞ്ഞിട്ടില്ലെന്നാണ് ജ്വല്ലറി ഗ്രൂപ്പിന്റെ വിശദീകരണം. മലബാറിന്റെ ഡയറക്ടറില്‍ നിന്നും ഡിആര്‍ഐ മൊഴിയെടുത്തിരുന്നു. ഈ മൊഴിയിലാണ് സ്വര്‍ണ്ണം വാങ്ങിയ കാര്യം ജ്വല്ലറി ഗ്രൂപ്പ്് സമ്മതിച്ചത്. എന്നാല്‍ ഈ മൊഴി മുഖവിലക്കെടുക്കാന്‍ ഡിആര്‍ഐ തയ്യാറായിട്ടില്ല. ഷഹബാസില്‍ നിന്നും മുന്‍പും ഇവര്‍ സ്വര്‍ണ്ണം വാങ്ങിയിട്ടുണ്ടോയെന്ന് പരശോധിച്ച് വരികയാണ്.

sameeksha-malabarinews

സ്വര്‍ണ്ണകടത്തില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അന്വേഷണം വമ്പന്‍ ജ്വല്ലറി ഗ്രൂപ്പുകളിലേക്ക് എത്തുമ്പോള്‍ ഈ ആരോപണം ശരിയാവുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

എന്നാല്‍ ഇതുവരെയും ഒരു പ്രമുഖമാധ്യമങ്ങളും ഈ വാര്‍ത്ത പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!