നരേന്ദ്ര മോദി റാലികളള്‍ക്കായി ഉപയോഗിക്കുന്ന പണം കള്ളപണം;കപില്‍ സിബല്‍

download (2)ദില്ലി: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി നരേന്ദ്ര മോദി ഉപയോഗിക്കുന്ന പണം കള്ള പണമാണെന്ന് കേന്ദ്ര മന്ത്രി കപില്‍ സിബല്‍. മോദി മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണം കള്ള പ്രചരണമാണെന്നും മോദിയുടെ ഭാഷ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും സിപല്‍ പറഞ്ഞു.

മോദി പ്രസംഗിക്കുന്ന വേദികള്‍ ആഡംബര പൂര്‍ണ്ണമാണെന്നും ബിജെപി കള്ള പണത്തിന് എതിരാണെങ്കില്‍ സ്റ്റേഡിയങ്ങള്‍ക്കായി ചിലവഴിക്കുന്ന കള്ളപണങ്ങളുടെ സ്രോതസ്സ് അനേ്വഷിക്കണമെന്നും സിപില്‍ പറഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കുകയാണ് മോദി എന്നും എന്നാല്‍ സുതാര്യതയിലും ഉത്തരവാദിത്വത്തിലും അദ്ദേഹം വിശവസിക്കുന്നില്ലെന്നും സിപില്‍ കൂട്ടി ചേര്‍ത്തു.

മോദി താനുമായും സംവാദത്തിന് തയ്യാറാണോ എന്നും മോദിയെ സിപില്‍ വെല്ലുവിളിച്ചു. അതിന് വേണ്ട സമയവും ഭാഷയും മോദിക്ക് തന്നെ തീരുമാനിക്കാമെന്നും താന്‍ അതിന് തയ്യാറാണെന്നും സിപില്‍ പറഞ്ഞു. അതേ സമയം ഇതു വരെ ഒരു പത്ര സമ്മേളനം പോലും നടത്താത്ത മോദി താനുമായി സംവാദത്തിന് തയ്യാാറാകുമോ എന്നും സിപില്‍ ചോദിച്ചു.