പുതിയ പാര്‍ട്ടി രൂപീകരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

kanthapuramമലപ്പുറം: പുതിയ പാര്‍ട്ടി രൂപീകരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള മുസ്ലിം ജമാഅത്ത്‌ എന്ന പേരിലാണ്‌ കാന്തപുരത്തിന്റെ പാര്‍ട്ടി അറിയപ്പെടുക. സമസ്‌തയുടെ മാതൃസംഘടനയെന്ന്‌ പറയുമ്പോഴും രാഷ്ട്രീയ സാമൂഹിക അജന്‍ണ്ടകളോടെ തെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദ ശക്തിയാകുകയാണ്‌ പാര്‍ട്ടി രൂപീകരണത്തോടെ ലക്ഷ്യമിടുന്നതെന്നാതാണ്‌ വിലിയിരുത്തപ്പെടുന്നത്‌.

ഓള്‍ ഇന്ത്യ മുസ്ലിംലീഗ്‌ ജമാഅത്ത്‌ എന്ന പേരില്‍ ദേശീയ തലത്തില്‍ സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായാണ്‌ കേരളത്തിലെ പുതിയ പാര്‍ട്ടി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്‌ത എ പി വിഭാഗത്തിന്റെ വിവിധ വിഷയങ്ങളിലെ നിലപാടുകള്‍ കേരള മുസ്ലിം ജമാഅത്തിലൂടെയാകും പുറത്ത്‌ വരിക. രാഷ്ട്രീയ വിഷയങ്ങളിലും പുതിയ പാര്‍ട്ടി നിലപാട്‌ തീരുമാനിക്കും. യുവജന സംഘടനയായ എസ്‌ വൈ എസില്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ പുതിയ സംഘടനയില്‍ അംഗങ്ങളാകും. പുതിയ പാര്‍ട്ടിയില്‍ ബഹുജനങ്ങള്‍ക്കും അംഗത്വം നല്‍കും.

പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കാന്തപുരം നളെ മലപ്പുറത്ത്‌ നടത്തും. ഉത്തരേന്ത്യയിലെ വിവിധ മുസ്ലിം സംഘടനകളെ അണിനിരത്തി ജനുവരിയില്‍ ദേശീയ കമ്മിറ്റി നിലവില്‍ വരും. തൊഴിലാളി, പ്രവാസി മേഖലകളിലും പോഷക സംഘടനകള്‍ രൂപീകരിച്ചാവും പ്രവര്‍ത്തനം.